പബില്‍ കയറിയ സംഘം പെണ്‍കുട്ടികളെ അപമാനിച്ചു
മംഗലാപുരം: നഗരത്തിലെ ഒരു പബില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയുംചെയ്‌തതായി റിപ്പോര്‍ട്ട്. മല്‍മത്ത റോഡിലെ പബിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ പേരില്‍ ശ്രീരാമസേന പ്രവര്‍ത്തകരും ബജ് രംഗ് ദള്‍ പ്രവര്‍ത്തകരും പരസ്‌പരം പഴിചാരുകയാണ്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ശനിയാഴ്‌ച വൈകീട്ട് നാലുമണിയോടെ രണ്ട് ആളുകള്‍ പബിലെ സെക്യൂരിറ്റിക്കാരുടെ അടുത്തതെത്തി അകത്തെന്താണ് നടക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് പബില്‍ കയറാന്‍ അനുവാദം വാങ്ങുകയായിരുന്നുവത്രേ.
തുടര്‍ന്ന് നാല്‍പതോളമാളുകള്‍ പബിനകത്ത് അതിക്രമിച്ച് കയറി അകത്തുണ്ടായിരുന്ന അഞ്ചു പെണ്‍കുട്ടികളുടെ നേര്‍ക്കു തിരിയുകയായിരുന്നു. ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയായിരുന്നുവത്രേ പെണ്‍കുട്ടികള്‍. സംഘാംങ്ങള്‍ ഇവരെ ആക്രമിക്കുകയും ചിലരെ അപമാനിക്കുകയുംചെയ്‌തു.
പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച പബ് ജീവനക്കാര്‍ക്കുനേരെയും സംഘം ആക്രമണം നടത്തി. ശ്രീരാമസേനയാണ് ഇതിന് പിന്നിലെന്ന് ബജ് രംഗ് ദളും അവര്‍ തിരിച്ചും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഭാരതീയ സംസ്‌കാരത്തെ നശിപ്പിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെയാണ് ആക്രമിച്ചതെന്നും ഇത് വളരെ സാധാരണമായ ഒരു വികാരമാണെന്നുമാണ് സേന തവലന്‍ പ്രസാദ് അത്താവര്‍ പ്രതികരിച്ചത്.












Click it and Unblock the Notifications