മന്മോഹന് കുടുംബാംഗങ്ങളോട് സംസാരിച്ചു
ദില്ലി: ശനിയാഴ്ച ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചതായും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ ഇദ്ദേഹം ഇന്റര്‍സീവ് കെയര്‍ യൂണിറ്റിലാണുള്ളത്. 48 മണിക്കൂറോളം ഇദ്ദേഹത്തെ ഇവിടെത്തന്നെ കിടത്തും.
ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ സാധാരണനിലയിലാണ്. ഞായറാഴ്ച രാവിലെ തന്ന അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് നീക്കിയിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ടാണ് അവസാനിച്ചത്.
എയിംസിലെ ഡോക്ടര്‍മാര്‍ക്കൊപ്പം മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. കാര്‍ഡിയാക് സര്ജന് രമാകാന്ത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഒരു മാസത്തെ വിശ്രമമാണ് പ്രധാനമന്ത്രിയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications