കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5ശതമാനം കന്യാസ്ത്രീകള്‍ അസംതൃപ്തര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: മഠങ്ങളില്‍ തങ്ങള്‍ അസ്വീകാര്യരാണെന്ന്‌ അഞ്ച്‌ ശതമാനം കന്യാസ്‌ത്രികള്‍ വിശ്വസിക്കുന്നതായി പഠന റിപ്പോര്‍ട്ട്‌.

സിഎംഐ വൈദികന്‍ ജോയ്‌ കള്ളിയത്ത്‌ നടത്തിയ പഠനത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍. സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'സത്യദീപ'ത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പിലാണു റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

20 ശതമാനം പേര്‍ ചില അവസരങ്ങളില്‍ ഈ രീതിയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്‌. 75 ശതമാനം കന്യാസ്‌ത്രീകള്‍ തൃപ്‌തരും സന്തോഷവതികളുമാണ്‌.

ഒമ്പത്‌ വര്‍ഷത്തിനിടയില്‍ 14 കന്യാസ്‌ത്രീകള്‍ ആത്മഹത്യ ചെയ്യുകയും കൂടുതല്‍ പേര്‍ മഠങ്ങള്‍ വിട്ടു പോകുകയും ചെയ്‌ത സാഹചര്യമാണ് ഇത്തരത്തിലൊരു പഠനം നടത്താന്‍ ‌ഫാദര്‍ ജോയ്‌ വിശദീകരിക്കുന്നു.

ഇരിങ്ങാലക്കുട രൂപതയിലെ നാല്‌ മഠങ്ങളിലാണ്‌ പഠനം നടത്തിയത്‌. ക്ലാരിസ്റ്റ്‌ (എഫ്‌.സി.സി.), കാര്‍മ്മലൈറ്റ്‌സ്‌ (സിഎംസി), ഹോളി ഫാമിലി, സമരിറ്റന്‍ സിസ്റ്റേഴ്‌സ്‌ എന്നിവിടങ്ങളിലെ 60 കന്യാസ്‌ത്രീകളെ കേന്ദ്രീകരിച്ചാണ്‌ പഠനം നടത്തിയത്‌. ഇവരുടെ പ്രായം മുപ്പതിനും നാല്‌പതിനുമിടയിലാണ്‌. ഇതില്‍ അധ്യാപകരും നഴ്‌സുമാരും വിദ്യാര്‍ത്ഥികളുമുണ്ട്‌.

കന്യാസ്‌ത്രീകളില്‍ അമ്പതു ശതമാനത്തോളം ഇടത്തരം കുടുംബങ്ങളില്‍നിന്നുള്ളവരാണ്‌. ഏകദേശം 20 ശതമാനം സമ്പന്ന കുടുംബങ്ങളില്‍നിന്നും ശേഷിക്കുന്നവര്‍ ദരിദ്ര പശ്‌ചാത്തലത്തില്‍നിന്നും എത്തിയവരാണ്‌.

മഠങ്ങളില്‍ എല്ലാവര്‍ക്കും ഒരേ സ്ഥാനം നല്‍കുന്നില്ല. ഉന്നത വിദ്യാഭ്യാസം, കുടുംബമഹിമ, ഉയര്‍ന്ന ജോലി, ഉയര്‍ന്ന ശംബളം എന്നിവയുള്ളവര്‍ക്ക്‌ അധികാരവും പദവിയുമുണ്ട്‌.

ഇടത്തരം, ദരിദ്ര കുടുംബങ്ങളില്‍നിന്നെത്തിയവരിലാണു പൊതുവെ അസംതൃപ്‌തി കാണാന്‍ കഴിഞ്ഞതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികമായി മോശം ചുറ്റുപാടുകളില്‍നിന്ന്‌ ഏറെ മെച്ചപ്പെട്ട സാഹചര്യം പ്രതീക്ഷിച്ച്‌ എത്തുന്ന ഇവര്‍ക്ക്‌ അതു ലഭ്യമാകാത്ത അവസ്‌ഥ വരുമ്പോള്‍ അസംതൃപ്‌തിയുണ്ടാകുന്നു.

ഇതിനിടയില്‍ ഉന്നതപഠനത്തിന്‌ അവസരം ലഭിച്ച്‌ പുറത്ത്‌ പോകുന്നവര്‍ അമിത സ്വാതന്ത്ര്യം എടുക്കുന്നുവെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്‌. കന്യാസ്‌ത്രീകള്‍ക്ക്‌ സ്വന്തം സമൂഹത്തിനുള്ളില്‍ നിന്ന്‌ ആവശ്യത്തിന്‌ സ്‌നേഹവും കരുതലും സ്വീകാര്യതയും ലഭിക്കാത്തതിനാലാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

പുരുഷന്മാര്‍ വൈദിക ജീവിതം സ്വീകരിക്കുന്നതിന്‌ 10-15 വര്‍ഷത്തെ മുന്നൊരുക്കമുണ്ട്‌. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ നാലോ അഞ്ചോ വര്‍ഷം മാത്രമാണ്‌ ലഭിക്കുന്നത്‌. കന്യാസ്‌ത്രീ ആയതിനു ശേഷമാണ്‌ പലരും ഇതെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുന്നത്‌. ഇതോടൊപ്പം മഠങ്ങളില്‍ അസ്വീകാര്യതയും ഒറ്റപ്പെടലും ഉണ്ടാകുമ്പോള്‍ ചിലര്‍ ആത്മഹത്യ ചെയ്യും, മറ്റു ചിലര്‍ ഒളിച്ചോടും.

മഠങ്ങളില്‍ വ്യക്തികള്‍ തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകാറില്ല. ഉപഭോക്തൃസംസ്‌കാരം ആത്മീയ ജീവിതത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X