വിഎസിനെ അഭിനന്ദിച്ച് അമ്പലപ്പുഴയില്‍ പോസ്റ്റര്‍
അമ്പലപ്പുഴ: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് ദില്ലിയിലും കോട്ടയത്തും പിണറായിയ്ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിഎസ് അച്യുതാനന്ദനെ അഭിനന്ദിച്ചുകൊണ്ടും പോസ്റ്ററുകള്‍.
അമ്പലപ്പുഴയില്‍ ദേശീയ പാതയ്ക്കരികിലാണ് വിഎസിനെ അഭിനന്ദിച്ചുകൊണ്ട് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. പുറക്കാട് ഐടി പാര്‍ക്ക് അനുവദിച്ച വിഎസ് സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ എന്നെഴുതിയ ബോര്‍ഡുകള്‍ ശനിയാഴ്ച രാവിലെയാണ് കണ്ടത്.
വളഞ്ഞവഴി, അമ്പലപ്പുള, തോട്ടപ്പള്ളി, പുറക്കാട് എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഐടി പാര്‍ക്ക് അനുവദിച്ചുകൊണ്ട് വിഎസ് പ്രഖ്യാപനം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. അക്കാര്യം പറഞ്ഞുകൊണ്ട് ഇപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് പോസ്റ്റര്‍ ഉയര്‍ന്നത് ചര്‍ച്ചയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡിയെ ഉപതിരഞ്ഞെടുപ്പില്‍ വിഎസ് പക്ഷക്കാരനായിരുന്ന വിമതന് വിജയം നേടിയതിന്റെ പരസ്യപ്രകടനമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തിന്റെ പേര് രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഈ പോസ്റ്ററുകളില്‍ ഇത് വ്യക്തമാക്കിയിട്ടില്ല.
ലാവലിന്‍ കേസില്‍ പിണറായി പ്രതിയായിരിക്കേ വിഎസിന്റെ മുഖഛായ മെച്ചപ്പെടുത്താനായി അദ്ദേഹത്തിന്റെ പക്ഷക്കാര്‍ നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമായിരിക്കാം ഇതെന്നും കരുതപ്പെടുന്നുണ്ട്.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications