Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യം തട്ടിപ്പ്‌: രണ്ട്‌ ഓഡിറ്റര്‍മാര്‍ അറസ്‌റ്റില്‍

ഹൈദരാബാദ്‌: സത്യം കമ്പ്യൂട്ടേര്‍സിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ഓഡിറ്റര്‍മാരെ ആന്ധ്രാ പൊലീസ്‌ അറസ്റ്റുചെയ്‌തു.

സത്യത്തിന്റെ ഓഡിറ്റിംങ്‌ നടത്തിയിരുന്ന പ്രൈസ്‌ വാട്ടര്‍ഹൗസ്‌ കൂപ്പേര്‍സിലെ(പിഡബ്ല്യൂസി) ഓഡിറ്റര്‍മാരായ ഗോപാലകൃഷ്‌ണ, ടി ശ്രീനിവാസന്‍ എന്നിവരെയാണ്‌ ചോദ്യം ചെയ്യുന്നതിനായി അറസ്‌റ്റുചെയ്‌തത്‌.

വെള്ളിയാഴ്‌ച രാത്രി ഇവരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്‌ചയാണ്‌ അറസ്‌റ്റു രേഖപ്പെടുത്തിയത്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഫെബ്രുവരി 6വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തു.

ഇതിനിടെ സത്യത്തില്‍ ജോലിചെയ്യുന്ന ജോലിക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുവാനായി മനുഷ്യ വിഭവശേഷി വകുപ്പ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

സത്യത്തിലെ ജീവനക്കാരുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടി സ്ഥിരനിക്ഷേപങ്ങളില്‍ ക്രമക്കേടുനടത്തി മുന്‍ ചെയര്‍മാന്‍ രാമലിംഗരാജു പ്രതിമാസ്‌ 20 ലക്ഷം രൂപവീതം തട്ടുപ്പു നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ജീവനക്കാരുടെ എണ്ണം തിട്ടപ്പെടുത്താന്‍ എച്ച്‌ആര്‍ വിഭാഗം അന്വേഷണം നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+