സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങില്ല: രാമചന്ദ്രന്‍ പിള്ള
തിരുവനന്തപുരം: ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പാര്‍ട്ടി ഒരു തീരുമാനവും എടുക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്യണമെന്ന് പാര്‍ട്ടിതന്നെ തീരുമാനിയ്‌ക്കും. സിപിഎമ്മിനെതിരെ പലതവണ കള്ളക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ പാര്‍ട്ടി കരുത്തോടെ നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രസര്‍ക്കാര്‍ സിബിഐയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചതായും ആരോപിച്ചു.
വിഭാഗീയതയ്‌ക്കുള്ള തിരുത്തല്‍ നടപടികള്‍ക്കായി ചേര്‍ന്ന സിപിഎം ജില്ലാ പ്ലീനത്തല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച മതനിരപേക്ഷ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ബിജെപി ഭരണത്തിലെത്താതിരിക്കാനാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചു. രാജ്യത്തെ അമേരിക്കയ്‌ക്ക് അടിയറവയ്‌ക്കാന്‍ തുടങ്ങിയപ്പോഴാണ് പിന്തുണ പിന്‍വലിച്ചത്- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏകകക്ഷി ഭരണം അവസാനിച്ചു. മിക്ക സംസ്ഥാനങ്ങളിലും ഒരു കക്ഷിക്ക് തനിച്ച് ഭൂരിപക്ഷം നേടാനാവാത്ത സ്ഥിതിയാണ്. പാര്‍ട്ടിയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications