സ്വവര്‍ഗാനുരാഗിയാണെന്ന് മന്ത്രിയുടെ വെളിപ്പെടുത്തല്‍

ഇപ്പോഴിതാ ഫ്രാന്‍സിലെ ഒരു മന്ത്രിയും താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. അമ്പത്തിയേഴുകാരനായ പാര്‍ലമെന്ററി റിലേഷന്‍സ് മന്ത്രി റോജര്‍ കരോട്ചിയാണ് താന്റെ സ്വവര്‍ഗപ്രണയം വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റോജര്‍ ഇക്കാര്യം പരസ്യമാക്കിയത്.
സ്വവര്‍ഗരതിയില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എനിക്കൊരു പുരുഷ പങ്കാളിയുണ്ട്. ഞങ്ങളുടെ ജീവിതം തൃപ്തികരമാണ് പിന്നെയെന്തിന് ഞാനിത് രഹസ്യമാക്കിവയ്ക്കണം എന്നാണ് റോജറുടെ ചോദ്യം. 1951ല്‍ മൊറോക്കോയിലാണ് റോജര്‍ ജനിച്ചത്.
പ്രസിഡന്റ് സര്‍ക്കോസിയും പ്രധാനമന്ത്രി ഫ്രാന്‍സോയിസ് ഫില്ലണുമടക്കമുള്ളവര് തന്റെ പങ്കാളിയെ വിരുന്നുകള്‍ക്ക് ക്ഷണിക്കാറുണ്ടെന്നും മറ്റ് മന്ത്രിമാര്‍ ഭാര്യമാര്‍ക്കൊപ്പം വരുമ്പോള്‍ താന്‍ തന്റെ പുരുഷപങ്കാളിയ്ക്കൊപ്പം വിരുന്നുകളില്പങ്കെടുക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.
വ്യക്തിജീവിതത്തില്‍ കടന്നുകയറ്റം നടത്താന്‍ ഫ്രാന്‍സുകാര്‍ അധികം താല്പര്യം കാണിക്കാറില്ലെന്നതുകൊണ്ടുതന്നെ ഈ വെളിപ്പെടുത്തല്‍ റോജറിന് പ്രത്യേകിച്ച് പശ്നങ്ങളൊന്നും ഉണ്ടാക്കാനിടയില്ല.
ഇതിന് മുമ്പ് പാരീസിലെ സോഷ്യലിസ്റ്റ് മേയറായ ബിട്രന്റ് ഡിലോണ്‍ 1998ല്‍ത്തന്നെ ഒരു ടിവി പരിപാടിയ്ക്കിടെതാന് സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ബിട്രന്റിന്റെ ഈ പ്രഖ്യാപനം എങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ഇതൊരു യോഗ്യതക്കുറവായി കണക്കിലെടുത്തിട്ടില്ലെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ വിജയം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications