കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗാനുരാഗിയാണെന്ന്‌ മന്ത്രിയുടെ വെളിപ്പെടുത്തല്‍

  • By Staff
Google Oneindia Malayalam News

Roger Karoutchi
പാരിസ്‌: സ്വവര്‍ഗാനുരാഗമുള്ള കാര്യം തുറന്നുപറയാന്‍ പലരും പലപ്പോഴും മടികാണിക്കാറുണ്ട്‌. ചിലരാകട്ടെ അതിര്‍ അപാകതയൊന്നുമില്ലെന്ന്‌ വിശ്വസിക്കുന്നതുപോലെതന്നെ അത്‌ തുറന്നുപറയാറുമുണ്ട്‌. വത്തിക്കാനിലെ ചില വൈദികര്‍ വരെ ഇത്തരത്തില്‍ സ്വവര്‍ഗബന്ധമുണ്ടെന്ന്‌ വെളിപ്പെടുത്തുകയും അതിനെ അനുകൂലിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇപ്പോഴിതാ ഫ്രാന്‍സിലെ ഒരു മന്ത്രിയും താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന്‌ വെളിപ്പെടുത്തിയിരിക്കുന്നു. അമ്പത്തിയേഴുകാരനായ പാര്‍ലമെന്ററി റിലേഷന്‍സ്‌ മന്ത്രി റോജര്‍ കരോട്‌ചിയാണ്‌ താന്റെ സ്വവര്‍ഗപ്രണയം വെളിപ്പെടുത്തിയത്‌. ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ റോജര്‍ ഇക്കാര്യം പരസ്യമാക്കിയത്‌.

സ്വവര്‍ഗരതിയില്‍ തെറ്റുണ്ടെന്ന്‌ ഞാന്‍ കരുതുന്നില്ല. എനിക്കൊരു പുരുഷ പങ്കാളിയുണ്ട്‌. ഞങ്ങളുടെ ജീവിതം തൃപ്‌തികരമാണ്‌ പിന്നെയെന്തിന്‌ ഞാനിത്‌ രഹസ്യമാക്കിവയ്‌ക്കണം എന്നാണ്‌ റോജറുടെ ചോദ്യം. 1951ല്‍ മൊറോക്കോയിലാണ്‌ റോജര്‍ ജനിച്ചത്‌.

പ്രസിഡന്റ്‌ സര്‍ക്കോസിയും പ്രധാനമന്ത്രി ഫ്രാന്‍സോയിസ്‌ ഫില്ലണുമടക്കമുള്ളവര്‍ തന്റെ പങ്കാളിയെ വിരുന്നുകള്‍ക്ക്‌ ക്ഷണിക്കാറുണ്ടെന്നും മറ്റ്‌ മന്ത്രിമാര്‍ ഭാര്യമാര്‍ക്കൊപ്പം വരുമ്പോള്‍ താന്‍ തന്റെ പുരുഷപങ്കാളിയ്‌ക്കൊപ്പം വിരുന്നുകളില്‍പങ്കെടുക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.

വ്യക്തിജീവിതത്തില്‍ കടന്നുകയറ്റം നടത്താന്‍ ഫ്രാന്‍സുകാര്‍ അധികം താല്‍പര്യം കാണിക്കാറില്ലെന്നതുകൊണ്ടുതന്നെ ഈ വെളിപ്പെടുത്തല്‍ റോജറിന്‌ പ്രത്യേകിച്ച്‌ പശ്‌നങ്ങളൊന്നും ഉണ്ടാക്കാനിടയില്ല.

ഇതിന്‌ മുമ്പ്‌ പാരീസിലെ സോഷ്യലിസ്‌റ്റ്‌ മേയറായ ബിട്രന്റ്‌ ഡിലോണ്‍ 1998ല്‍ത്തന്നെ ഒരു ടിവി പരിപാടിയ്‌ക്കിടെതാന്‍ സ്വവര്‍ഗാനുരാഗിയാണെന്ന്‌ വെളിപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പിന്‌ മുമ്പായിരുന്നു ബിട്രന്റിന്റെ ഈ പ്രഖ്യാപനം എങ്കിലും തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ഇതൊരു യോഗ്യതക്കുറവായി കണക്കിലെടുത്തിട്ടില്ലെന്നതിന്റെ തെളിവാണ്‌ അദ്ദേഹത്തിന്റെ വിജയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X