12 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഐപിഎസ് ഓഫീസര്‍ അറസ്റ്റലില്‍
മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ 12 കോടിയിലേറെ രൂപ വിലവരുന്ന 12 കിലോ ഹെറോയിനുമായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ മുന്‍ ഡയറക്ടറും മലയാളിയുമായ ഐപിഎസ് ഓഫീസര്‍ പിടിയിലായി.
കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി മോഹന്‍(41)ആണ് ഞായറാഴ്‌ച മുംബൈ പോലീസിന്റെ കീഴിലുള്ള ഭീകരവിരുദ്ധ സംഘത്തിന്റെ (എടിഎസ്) പിടിയിലായത്. അന്ധേരിയിലെ ഓഷിവാരയില്‍ വെച്ചാണ് മയക്കുമരുന്നുമായി സജി മോഹനെ എടിഎസ് അറസ്റ്റു ചെയ്തത്.
ഓഷിവാരയിലെ ഒരു ക്ലബില്‍ ഹെറോയിന്‍ വില്‌ക്കാനുള്ള ശ്രമത്തിലായിരുന്നു 1995 ബാച്ചിലെ ജമ്മു കശ്‌മീര്‍ കേഡറിലുള്ള ഈ ഐപിഎസ് ഉദ്യോഗസ്ഥന്‍. ഒരു മുന്‍ പോലീസ് കോണ്‍സ്‌റ്റബിളാണ് ഹെറോയിന്‍ വില്‌പന സംബന്ധിച്ച് രഹസ്യ വിവരം എടിഎസിന് നല്‌കിയത്.
ഒരു മുന്‍ ആര്‍മി ഓഫീസറുടെ മകനായ സജി മോഹന്റെ അറസ്‌റ്റിനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ എടിഎസ് മേധാവി കെ.പി രഘുവംശി വിസമ്മതിച്ചു. സജി മോഹനെ കോടതി ജനുവരി 30 വരെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications