Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ : വിഎസ്‌ മൗനവ്രതം തുടരുന്നു

V.S Achuthanandan
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായിയെ രാഷ്ട്രീയമായി സംരക്ഷിയ്‌ക്കാന്‍ പാര്‍ട്ടിയും നേതാക്കളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ മൗനം തുടരുന്നു. തിങ്കളാഴ്‌ച തിരുവനന്തപുരത്ത്‌ ഫെഡറേഷന്‍ ഓഫ്‌ റസിഡന്റ്‌സ്‌ അസോസിയേഷന്‍ വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും ലാവലിന്‍ വിഷയത്തില്‍ പ്രതികരിയ്‌ക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

പിണറായിയെ രാഷ്ട്രീയമായി സംരക്ഷിയ്‌ക്കാന്‍ ജി. സുധാകരന്‍, തോമസ്‌ ഐസക്ക്‌, കോടിയേരി ബാലകൃഷ്‌ണന്‍, എം വിജയകുമാര്‍ രാമചന്ദ്രന്‍ പിള്ള, എളമരം കരീം തുടങ്ങിയ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഏതാനും ദിവസങ്ങളായി പ്രസ്‌താവന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിയ്‌ക്കുകയാണ്‌. ഇതിന്‌ പുറമെ ലാവലിന്‍ കേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ താഴെത്തട്ടിലെ അണികളിലെത്തിയ്‌ക്കാന്‍ മേഖലാതല റിപ്പോര്‍ട്ടിങ്ങുകളും ആരംഭിച്ചിട്ടുണ്ട്‌.

എന്നാല്‍ സംഭവത്തില്‍ വിഎസ്‌ പാലിയ്‌ക്കുന്ന മൗനം പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാകുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ നടപടി രാഷ്ട്രീയ എതിരാളികള്‍ക്ക്‌ കഥകള്‍ സൃഷ്ടിയ്‌ക്കാന്‍ അവസരമുണ്ടാക്കുകയാണെന്ന്‌ ഞായറാഴ്‌ച തിരുവനന്തപുരത്ത്‌ നടന്ന സംഘടനാ പ്ലീനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

അതേ സമയം വിഎസിന്റെ മൗനം പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങള്‍ക്ക്‌ അനുകൂലമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. അഴിമിതിക്കെതിരെ കടുത്ത നിലപാടുകള്‍ എന്നും സ്വീകരിച്ചിട്ടുള്ള വിഎസ്‌ ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്‌. വിഎസിന്റെ പ്രതികരണം സ്വഭാവികമായി പിണറായിക്ക്‌ എതിരാകുമെന്നുള്ള കണക്കുകൂട്ടലിലാണ്‌ അവര്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+