Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ മൗനം കുറ്റകരം

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാക്കമിറ്റിയുടെ പുനസംഘടനയുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന പ്രത്യേക സംഘടനാ പ്ലീനത്തില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‌ പിണറായി പക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവലിന്‍ കേസില്‍ കുടുക്കുന്നതിനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒന്നടങ്കം പ്രതിരോധിക്കുമ്പോള്‍ കുറ്റകരമായ മൗനം അവലംബിച്ച്‌ വിഎസ്‌ പാര്‍ട്ടി ശത്രുക്കളെ സഹായിക്കുന്നുവെന്നാണ്‌ വിമര്‍ശനം.

കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തില്‍ കടുത്ത വിഭാഗീയത അരങ്ങേറിയെന്ന പാര്‍ട്ടിതല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ തിരുത്തല്‍ നടപടിയുടെ ആദ്യഘട്ടമായാണ്‌ പ്രത്യേക സംഘടനാ പ്ലീനം ചേര്‍ന്നത്‌.

പിബി അംഗമായ മുഖ്യമന്ത്രി വിഎസ്‌ ്‌അച്യുതാനന്ദന്‍ മറ്റൊരു പിബി അംഗമായ പിണറായി വിജയനെതിരായ നീക്കത്തോട്‌ പ്രതികരിക്കാതിരിയ്‌ക്കുന്നത്‌ അണികളില്‍ സംശയം ജനിപ്പിയ്‌ക്കുന്നുണ്ടെന്ന്‌ വിമര്‍ശനമുണ്ട്‌. മുഖ്യമന്ത്രിയുടെ സമീപനം സംബന്ധിച്ച്‌ നേതൃത്വം വിശദീകരിയ്‌ക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+