അമേരിക്ക ഇന്ത്യയുടെ നല്ല സുഹൃത്ത്: ഒബാമ
വാഷിംഗ്‌ടണ്‍: അമേരിക്കയെക്കാളും മികച്ചൊരു സൗഹൃദം ഇന്ത്യയ്‌ക്ക് ലഭിയ്‌ക്കിലെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. അറുപതാം റിപ്പബ്‌ളിക് ദിനാഘോഷ വേളയില്‍ ഇന്ത്യന്‍ ജനതയ്‌ക്ക് നല്‌കിയ ആശംസയിലാണ് ഒബാമ ഇങ്ങനെ പറഞ്ഞത്.
ഇരു രാജ്യങ്ങളും പൊതുവായ ചില മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് നീങ്ങുന്നത്. ഈ മൂല്യങ്ങളാണ് നമ്മുടെ സ്വാതന്ത്ര സമൂഹത്തിനെതിരെ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ പോരാട്ടം നയിക്കാനുള്ള ശക്തി നല്‌കുന്നത്.
റിപ്പബ്‌ളിക് ദിനത്തില്‍ അമേരിക്കന്‍ ജനതയുടെ ആശംസകള്‍ ഞാന്‍ അറിയിക്കുന്നു. നമുക്കൊരുമിച്ച് സ്വാതന്ത്ര്യം, ജനാധിപത്യം, ബഹുസ്വരത മതസൗഹാര്‍ദ്ദം എന്നീ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്‌ക്കാം. ഒബാമ പറയുന്നു.
മഹാത്മാ ഗാന്ധിജിയുടെ ആശയങ്ങള്‍ തനിയ്‌ക്ക് വലിയ പ്രചോദനം നല്‌കിയിട്ടുണ്ടെന്ന കാര്യം ഒബാമ ആശംസ സന്ദേശത്തില്‍ ആവര്‍ത്തിച്ചു.












Click it and Unblock the Notifications