മൈക്രോസോഫ്‌റ്റ് വിദേശികളെ ആദ്യം പുറത്താക്കണം
വാഷിംഗ്‌ടണ്‍: ജീവനക്കാരെ ഒഴിവാക്കുമ്പോള്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളെ ആദ്യഘട്ടത്തില്‍ ഒഴിവാക്കി അമേരിക്കന്‍ ജീവനക്കാരെ സംരക്ഷിയ്‌ക്കണമെന്ന് മൈക്രോസോഫ്‌റ്റിന് ഉപദേശം.
റിപ്പബ്‌ളിക്കന്‍ സെനറ്റര്‍ ചെക്ക് ഗ്രാസ്‌ലിയാണ് സോഫ്‌റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്‌റ്റിന് മുമ്പില്‍ ഇത്തരം ആവശ്യം ഉന്നയിച്ചിരിയ്‌ക്കുന്നത്. സാമ്പത്തിക മാന്ദ്യം രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കാന്‍ മൈക്രോസോഫ്‌റ്റ് തീരുമാനിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ജീവനക്കാരെ സംരക്ഷിച്ചു കൊണ്ട് ഒഴിവാക്കല്‍ നടപടികള്‍ സ്വീകരിയ്‌ക്കാന്‍ അയോവയില്‍ നിന്നുള്ള സെനറ്റര്‍ ആവശ്യപ്പെട്ടത്. എല്‍-1, എച്ച്-1ബി തൊഴില്‍ വിസ പദ്ധതികളില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും ഗ്രാസ്‌ലി ആരോപിച്ചു.












Click it and Unblock the Notifications