റിസര്‍വ് ബാങ്ക് വായ്‌പാ നയം: നിരക്കുകളില്‍ മാറ്റമില്ല
മുംബൈ: റിസര്‍വ് ബാങ്കിന്റെ മൂന്നാം പാദ വായ്‌പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റമില്ല.
ജനുവരി നാലിന് റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം അരശതമാനം കുറച്ചിരുന്നു. റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും ഒരു ശതമാനം വീതം കുറച്ച് യഥാക്രമം നാല് ശതമാനവും 5.5 ശതമാനവുമാക്കി 2008 ഒക്ടോബറിന് ശേഷം
വിവിധ നടപടികളിലൂടെ മൂന്നുലക്ഷത്തി ഇരുപതിനായിരം കോടിയലധികം രൂപയാണ് റിസര്‍വ് ബാങ്ക് സമ്പദ് വ്യവസ്ഥയില്‍ എത്തിച്ചത്. മാര്‍ച്ച് അവസാനത്തോടെ നാണ്യപ്പെരുപ്പം മൂന്നുശതമാനത്തില്‍ താഴെ എത്തിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.
ജിഡിപി വളര്‍ച്ചാ നിരക്കിലും കുറവുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് വായ്‌പാ നയത്തില്‍ പറയുന്നു. ജിഡിപി വളര്‍ച്ചാ നിരക്ക് മുമ്പ് പ്രതീക്ഷിച്ചിരുന്ന 7.5 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി കുറയും. ആഗോളതലത്തിലുള്ള സാമ്പത്തിക മാന്ദ്യം കൂടുതല്‍ കാലത്തേയ്‌ക്ക് നീണ്ടുനിന്നേയ്‌ക്കുമെന്ന് ആര്‍ബിഐ വിലയിരുത്തി.
നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമായതായും ബാങ്ക് വ്യക്തമാക്കി. 2009 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായിരിക്കും മുമ്പ് ഇത് 2.5 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്.












Click it and Unblock the Notifications