കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി ആര്‍ വെങ്കിട്ടരാമന്‍(98) അന്തരിച്ചു. ദില്ലിയില്‍ ചൊവ്വാഴ്‌ച മൂന്നുമണിയ്‌ക്ക്‌ ശേഷമായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന്‌ ഏറെനാള്‍ ചികിത്സയിലായിരുന്നു.

ഇന്ത്യയുടെ പരമോന്നത പദവിയില്‍ എത്തിയ ആദ്യത്തെ തമിഴ്‌നാട്ടുകാരനാണ്‌ അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനി, അഭിഭാഷകന്‍, തത്വചിന്തകന്‍, ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാന്‍ തഞ്ചാവൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു.

1966ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള പലകാര്യങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുമ്പോഴും തന്റെ സ്വതന്ത്ര വീക്ഷണങ്ങള്‍ അദ്ദേഹം കൈവെടിഞ്ഞിരുന്നില്ല.

1910 തഞ്ചാവൂരിലെ രാജമടം ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. നിയമബിരുദമെടുത്തശേഷം മദ്രാസ്‌ ഹൈക്കോടതിയിലും പിന്നീട്‌ സുപ്രീം കോടതിയിലും അഭിഭാഷകനായി. ക്വിറ്റ്‌ ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത്‌ 1942മുതല്‍ 1944വരെ ജയില്‍വാസം അനുഭവിച്ചു.

1950ല്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയിലേയ്‌ക്കും 1952ല്‍ ഒന്നാമത്തെ പാര്‍ലമെന്റിലേയ്‌ക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1957ല്‍ വീണ്ടും ലോക്‌സഭയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനം രാജിവച്ച്‌ തമിഴ്‌നാട്ടില്‍ മന്ത്രിയായി.

തമിഴ്‌നാട്ടിലെ വ്യവസായ മുന്നേറ്റത്തില്‍ അദ്ദേഹം വഹിച്ച പങ്ക്‌ ചെറുതല്ല. ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം 1987 ജൂലൈ 25നാണ്‌ സ്ഥാനമേറ്റത്‌ 1992 ജൂലൈ 25ല്‍ അധികാരമൊഴിഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X