പ്രണബ് ലങ്കയിലേക്ക്
ദില്ലി: ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ചൊവ്വാഴ്‌ച അടിയന്തരമായി ശ്രീലങ്കയിലേക്ക് പോകും.
ലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മിലുള്ള പോരാട്ടത്തിനിടെ സാധാരണക്കാരായ തമിഴ് വംശജര്‍ ആക്രമിയ്‌ക്കപ്പെടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രണബിന്റെ ലങ്കന്‍ സന്ദര്‍ശനം.
രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ പ്രണബ് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെ, വിദേശകാര്യ മന്ത്രി രോഹിത ബൊഹല്ലോഗാമ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.
എല്‍ടിടിഇയ്‌ക്കെതിരെയുള്ള സൈനിക വിജയം കൊണ്ട് മാത്രം ശാശ്വതമായ പരിഹാരം ഉണ്ടാകില്ലെന്നും പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ലങ്കയിലെത്തുന്നത്.
ലങ്കയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്ത നടപടികള്‍ കൈക്കൊള്ളണമെന്ന് തമിഴ്‌നാട് നിയമസഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.












Click it and Unblock the Notifications