പബ് ആക്രമണം: ശ്രീരാമസേനാനേതാവ് അറസ്റ്റില്‍
മംഗലാപുരം: പബില്‍ കയറി പെണ്‍കുട്ടികളെ ആക്രമിയ്ക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ശ്രീരാമസേനാ നേതാവ് പ്രസാദ് അത്താവറിനെ അറസ്റ്റുചെയ്തു.
പബില്‍ കടന്നുകയറി അവിടെയുണ്ടായിരുന്ന സ്ത്രീകളെ ആക്രമിയ്ക്കുകയും അപമാനിക്കുകയും ചെയ്ത ശ്രീരാമസേനാ പ്രവര്‍ത്തകരുടെ നടപടി രാജ്യമെങ്ങും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പ്രസാദിനെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പത്ത് ശ്രീരാമസേനാ പ്രവര്‍ത്തകരെ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകള്‍ പബില്പോകുന്നതും മദ്യപിക്കുന്നതും ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ലെന്ന പേരിലായിരുന്നു ശനിയാഴ്ച രാത്രി ശ്രീരാമസേനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
എന്നാല്‍ ആക്രമണത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അവര്‍ ബജ്റംഗദള്‍ പ്രവര്‍ത്തകരുടേ മേല്‍ ആരോപിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഈ നടപടിയെ വിമര്‍ശിക്കേണ്ടതില്ലെന്ന് ശ്രീരാമസേനാ നേതാക്കള്‍ പറഞ്ഞു. സ്വന്തം സഹോദരിമാര്‍ പബില്‍ പോയാലും ഇങ്ങനെതന്നെ പ്രതികരിക്കും. സംസ്കാരം കാത്തുസൂക്ഷിക്കേണ്ടത് ഭാരതീയന്റെ കടമാണെന്നും അവര്‍ പറഞ്ഞു.
ആക്രമണത്തിനൊപ്പംതന്നെ തങ്ങളെ അവര്‍ വേശ്യകളെന്ന് വിളിയ്ക്കുകയും മുടിയ്ക്ക് പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഒരു പെണ്‍കുട്ടി പറഞ്ഞു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications