പബ് ആക്രമണത്തെ ബിജെപി അപലപിച്ചു
ബാംഗ്ലൂര്‍: മംഗലാപുരത്തെ പബില്‍ കയറി പെണ്‍കുട്ടികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്‌ത സംഭവത്തെ ബിജെപി നേതാവ് രാജ്‌നാഥ് സിങ് അപലപിച്ചു.
അംഗീകരിക്കാന്‍ കഴിയാത്തതും ഹീനവുമായ പ്രവൃത്തിയെന്നാണ് സിങ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ സംഭവത്തെ വിമര്‍ശിച്ചെങ്കിലും ശ്രീരാമ സേനാംഗങ്ങള്‍ക്കെതിരെയുള്ള ആരോപണം രാഷ്‌ട്രീയ പ്രതിയോഗികള്‍ കാര്യമറിയാതെ നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഹീനമാണെന്നതില്‍ സംശയമില്ല അതിനെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചും കഴിഞ്ഞു. പാര്‍ട്ടി ഈ സംഭവത്തെ അപലപിക്കുന്നു- അദ്ദേഹം പറഞ്ഞു.
ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ സമയത്ത് ബിജെപിയെയും അനുകൂല സംഘടനകളെയും താറടിച്ചുകാണിക്കാനാണ് കോണ്‍ഗ്രസ് പോലുള്ള കക്ഷികള്‍ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നതെന്നും സിങ് പറഞ്ഞു.
അക്രമികളെ സംരക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യഡിയൂരപ്പ പറഞ്ഞു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.












Click it and Unblock the Notifications