ജസ്‌റ്റിസ് ഹേമക്കെതിരെ ഹര്‍ജി
കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിയ്‌ക്കുകയും വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌ത ഹൈക്കോടതി ജസ്റ്റിസ് കെ. ഹേമക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി.
മരട് സ്വദേശിയായ ഗോപിനാഥന്‍ നായരാണ് ജസ്‌റ്റിസ് ഹേമക്കെതിരെ അഡ്വക്കേറ്റ് ജനറലിന് ഹര്‍ജി സമര്‍പ്പിച്ചിരിയ്‌ക്കുന്നത്.
അഭയക്കേസില്‍ ഹൈക്കോടതിയിലെ മറ്റൊരു ബഞ്ചിന്റെ ഉത്തരവുകളെ വിമര്‍ശിച്ച് ജസ്റ്റിസ് കെ. ഹേമ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യക്കേസെടുക്കാനുള്ള കാരണങ്ങളായി ഹര്‍ജിയില്‍ കാണിച്ചിരിയ്‌ക്കുന്നത്.
അഭയകേസില്‍ താന്‍ പുറപ്പെടുവിച്ച വിധി വിലയിരുത്താന്‍ തനിയ്‌ക്കും സുപ്രീം കോടതിയ്‌ക്കും മാത്രമേ അധികാരമുള്ളൂവെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിരുന്നു. ഇതിന് പുറമെ സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ജസ്‌റ്റിസ് ബസന്തിനെതിരായ പരാമര്‍ശങ്ങളും ജസ്റ്റിസ് ഹേമയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഹൈക്കോടതിയിലെ ജസ്‌റ്റിസുമാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വന്‍ വാര്‍ത്തയായി മാറുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications