Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ പ്രോസിക്യൂട്ട് ചെയ്യണം: ചെന്നിത്തല

തിരുവനന്തപുരം: ലാവലിന്‍‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മന്ത്രിസഭ ഗവര്‍ണര്‍ക്ക്‌ ഉപദേശം നല്‍കണമെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

ജനങ്ങളോട്‌ പ്രതിബദ്ധതയുണ്ടെങ്കില്‍ സിപിഎം പോളിറ്റ്ബ്യൂറോ ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കണം. വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ കൂടുതല്‍ ഉയര്‍ന്ന അന്വേഷണത്തിനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്‌.

374 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയത്‌ സിഎജിയാണ്‌. എന്നാല്‍ കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടിയും താനുമാണ്‌ കേസിന് പിന്നിലെന്നാണ്‌ സിപിഎം പറയുന്നത്‌. ഇത്‌ സത്യത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കലാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പിണറായി നിരപരാധിയാണെങ്കില്‍ അത് ഉറപ്പാക്കാന്‍ സിപിഎം ഒരു ജുഡീഷ്യല്‍ സ്ക്രൂട്ടിനി നടത്തണം. നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതിനു പകരം അണികളെ ഇളക്കി വിടുകയും നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ കേരളത്തില്‍ വിജയിക്കില്ല.

പിണറായിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ പരസ്യമായി വെല്ലുവിളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിമാര്‍ രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റിന്‌ കേരളാ കോണ്‍ഗ്രസ്‌ ഉന്നയിച്ചിരിക്കുന്ന അവകാശ വാദം ന്യായമാണ്‌. എന്നാല്‍ രണ്ടു കോണ്‍ഗ്രസ്‌ നേതാക്കളുടെ കാലാവധി കഴിയുന്ന ഒഴിവില്‍ ലഭിക്കുന്ന സീറ്റ്‌ കോണ്‍ഗ്രസിനു വേണമെന്ന്‌ പാര്‍ട്ടിക്ക്‌ അഭിപ്രായമുണ്ട്‌.

രാജ്യസഭയിലേക്ക്‌ തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്‌ ഹൈക്കമാന്‍ഡാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാര്‍ത്ഥികളെക്കുറിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരസ്യ അഭിപ്രായങ്ങള്‍ പറയുന്നത്‌ വിലക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+