Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒന്‍പതാം പ്രതിയായ ലാവലിന്‍ കേസ്‌ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.

കേസിലെ ചില പ്രതികള്‍ പൊതുപ്രവര്‍ത്തകരും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും ആയതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച ശേഷം മാത്രമെ കുറ്റപത്രം നല്‍കുകയുള്ളുവെന്ന സിബിഐയുടെ വാദത്തിനെതിരെ പീപ്പിള്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്‌ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ്‌ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റിയത്‌.

കുറ്റപത്രം നല്‍കുന്ന സമയത്ത്‌ പ്രതികള്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കുന്നില്ലങ്കില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലന്ന്‌ സുപ്രീം കോടതിയുടെ രണ്ട്‌ മുന്‍വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കാന്‍ കോടതി അഡ്വക്കേറ്റ്‌ ജനറലിനോടാവശ്യപ്പെടുകയായിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് സി.ബി.ഐ അറിയിച്ചത് ഹൈക്കോടതി രേഖപ്പെടുത്തിയിട്ടുമുണ്ട്.

തിങ്കളാഴ്‌ചയ്‌ക്കകം ഇക്കാര്യം അറിയിക്കണമെന്നാവശ്യപ്പെട്ട കോടതി ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കുമെന്ന്‌ അറിയിച്ചു. ചീഫ്‌ ജസ്റ്റിസിന്റെ ചുമതല വഹിക്കുന്ന ജസ്‌റ്റിസ്‌ ജെ.ബി കോശി, ജസ്‌റ്റിസ്‌ വി.വി ഗിരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+