Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

കൊച്ചി: ദുബയ്‌ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയായ മലയാളിയെ മട്ടാഞ്ചേരി പൊലീസ്‌ അറസ്റ്റുചെയ്‌തു.

ഞായറാഴ്‌ചയാണ്‌ കാസര്‍കോട്‌ സ്വദേശിയായ അബ്ദുള്‍ ഖാദറിനെ(43) പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കൊച്ചി സ്വദേശിനികളായ രണ്ട്‌ യുവതികളുടെ പരാതിയിന്മേലാണ്‌ പൊലീസ്‌ ഇായാളെ അറസ്റ്റുചെയ്‌തത്‌.

ദുബയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌താണ്‌ ഇയാളുള്‍പ്പെടെയുള്ള സംഘം സ്‌ത്രീകളെ വലയിലാക്കിയത്‌. കടത്തിക്കൊണ്ടു പോകുന്ന സ്‌ത്രീകളെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയണത്രേ പതിവ്‌.

കേരളത്തിന്‌ പുറത്തുനിന്നും സംഘം ഇത്തരത്തില്‍ പെണ്‍കുട്ടികളെ കബളിപ്പിച്ച്‌ വിദേശങ്ങളിലേയ്‌ക്ക്‌ കടത്താറുണ്ടത്രേ. ഈ സംഘത്തിലുള്ള കൂടുതല്‍പ്പേരെക്കുറിച്ച്‌ പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട രണ്ട്‌ യുവതികളില്‍ ഒരാളുടെ വീട്ടിലേയ്‌ക്കുവന്ന ഫോണ്‍കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ അബ്ദുള്‍ ഖാദര്‍ വലയിലായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+