വ്യാഴാഴ്‌ച കടയടപ്പ് സമരം
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്‌ച സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തുന്നു. സംസ്ഥാനത്ത് നിലവിലുള്ള കെട്ടിട വാടക നിയന്ത്രണത്തില്‍ മതിയായ ഭേദഗതികള്‍ വരുത്തി കുടിയാന്‍ അനുകൂല നിയമം നടപ്പിലാക്കുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം.
ജസ്റ്റിസ് വി.ആര്‍ കൃഷ്‌ണയ്യര്‍ ചെയര്‍മാനായ നിയമപരിഷ്‌ക്കരണ കമ്മീഷനോട് ഇത് പരിഗണിയ്‌ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്‌ച സമരം നടത്തുന്നത്.
ഇതിന് പുറമെ വൈദ്യുതി സര്‍ചാര്‍ജ്ജും വെള്ളക്കരവും വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിയ്‌ക്കുക, കെട്ടിട നികുതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുത്തിയ ഭീമമായ വര്‍ദ്ധന പിന്‍വലിയ്‌ക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.
സംസ്ഥാനത്തെ ഭൂരിപക്ഷം വ്യാപാരികളും അംഗമായ വ്യാപാരി വ്യവസായ ഏകോപന സമിതി നടത്തുന്ന കടയടപ്പ് സമരം ഫലത്തില്‍ ഹര്‍ത്താലായി മാറുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications