അമേരിക്കയില്‍ 71,000 പേര്‍ക്ക് പണി പോയി
വാഷിംഗ്ടണ്‍: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്ന അമേരിക്കയില്‍ 71,400 പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടപ്പെടും. തിങ്കളാഴ്ചയാണ് വിവിധ കമ്പനികള്‍ ഈ വമ്പന്‍ കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒറ്റദിവസം കൊണ്ട് ഇത്രയധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്.
26,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച പ്രമുഖ യന്ത്ര നിര്‍മാതക്കളായ ഫൈസര്‍ വെയ്ത് തങ്ങളുടെ അഞ്ച് ഫാക്ടറികള്‍ അടച്ചു പൂട്ടുമെന്നും അറിയിച്ചു. മറ്റൊരു നിര്‍മാണ കമ്പനിയായ കാറ്റര്‍പില്ലര്‍ 20000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
യുഎസിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ സ്പ്രിന്റ് നെക്സ്റ്റല്‍ മാര്‍ച്ച് 31നകം 8,000 ആളുകളെയാണ് പിരിച്ചുവിടുന്നത്. ഐഎന്‍ജി 7,000 ജീവനക്കാരെയും ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് 3,400 പേരെയും ഗൃഹോപകരണ നിര്‍മാതക്കളായ ഹോം ഡിപ്പോ 7,000 ജീവനക്കാരെയും ഒഴിവാക്കുമെന്ന് തിങ്കളാഴ്ച അറിയിച്ചു.
സോഫ്റ്റ്വെയര് ഭീമന് മൈക്രോസോഫ്റ്റ് 5000 ജീവനക്കാരെയെങ്കിലും പിരിച്ചുവിടുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. മൈക്രോസ്ഫ്റ്റ് പോലുള്ള കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ സ്വദേശികളെ സംരക്ഷിയ്ക്കാന്‍ നടപടിയെടുക്കണമെന്ന് റിപ്പബ്ളിക്കന്‍ സെനറ്റര്‍ ഗ്രാസ്ലി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നടപ്പായാല്‍ ഒട്ടേറെ ഇന്ത്യക്കാരുടെ ജോലി പോകുമെന്ന കാര്യമുറപ്പാണ്.
ട്രഷറി സെക്രട്ടറിയായി തിമോത്തി ഗെയ്തനര്‍ സ്ഥാനമേറ്റയുടനെയാണ് വിവിധ കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുന്ന കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ മാത്രം 26 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. ഇത് ശരിയാണെങ്കില്‍ 1945ന് ശേഷം ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായ വര്‍ഷം 2008 ആണെന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
-
എഐ തരും പണി, മണിക്കൂറിന് 14,000 രൂപ ശമ്പളം! വമ്പൻ ഓഫർ അറിയാതെ പോകല്ലേ -
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ട്രെയിനിയാകാം; 60,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications