ഇന്തോനേഷ്യയില്‍ മുസ്ലീങ്ങള്‍ യോഗ ചെയ്യുന്നതിന് വിലക്ക്
ജക്കാര്‍ത്ത: മുസ്ലീം മതവിശ്വാസികള്‍ യോഗ ചെയ്യുന്നതിന് ഇന്തോനേഷ്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. മുസ്ലീങ്ങളല്ലാത്തവരെ മാത്രമേ ഇനിമേലില്‍യോഗ പരിശീലിപ്പിക്കാന്‍ പാടുള്ളുവെന്ന് യോഗ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഉന്നത ഇസ്ലാം കൗണ്‍സിലാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ ചെയ്യുമ്പോള്‍ ഹിന്ദുമതത്തിലെ മന്ത്രങ്ങള്‍ ചൊല്ലുന്നതും ധ്യാനിക്കുന്നതും ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് കഴിഞ്ഞയാഴ്‌ച അവസാനം ചേര്‍ന്ന ഉന്നത ഉലമ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഒരു യോഗ ഒരു കായികക്ഷമതാ പരിശീലനമായി ചെയ്യുന്നതില്‍ വിരോധമില്ലെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുസ്ലീങ്ങളില്‍ പലരും പറയുന്നത് മതാധികാരികള്‍ പറയുന്നതുപോലെ യോഗചെയ്‌തതുകൊണ്ട് ഒരു മുസ്ലീം ഹിന്ദുമത്തിലേയ്‌ക്ക് ആകര്‍ഷിക്കപ്പെടുകയില്ലെന്നാണ്.
അവിടെ മുസ്ലീം മതവിശ്വാസികളായ എത്രയോ പേര്‍ യോഗാധ്യാപകരായി ജോലിചെയ്യുകയും ഒട്ടേറെ മുസ്ലീങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. മിക്ക യോഗ സ്‌കൂളുകളിലും മന്ത്രങ്ങള്‍ ചൊല്ലുന്നതുള്‍പ്പെടെ യോഗയിലെ ഹൈന്ദവപരമായി കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാണ് പരിശീലിപ്പിക്കുന്നത്.
യോഗയ്‌ക്കെതിരെ ഉലമ കൗണ്‍സില്‍ പുറപ്പെടുവിച്ച നിരോധനം ആവശ്യമില്ലാത്തതാണെന്ന് ഇന്തോനേഷ്യന്‍ ഉപരാഷ്ട്രപതി ജൂസഫ് കല്ല അഭിപ്രായപ്പെട്ടിട്ടുണ്ട്












Click it and Unblock the Notifications