കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയിലെ പെണ്ണുങ്ങള്‍ സുന്ദരികളാണെന്ന്‌ പ്രധാനമന്ത്രി

  • By Staff
Google Oneindia Malayalam News

Silvio Berlusconi
ലണ്ടന്‍: ഇറ്റലിയിലെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലിസ്‌കോണിയുടെ പ്രസ്‌താവനകള്‍ കുറച്ചു ദിവസങ്ങളായി ആകെ പ്രശ്‌നത്തിലാവുകയാണ്‌. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ സുന്ദരനല്ലെന്ന്‌‌ പറഞ്ഞ്‌ ബര്‍ലസ്‌കോണി പുലിവാലു പിടിച്ചിരുന്നു.

ഇത്‌ ബര്‍ലിസ്‌കോണിയുടെ ഉള്ളിലെ വര്‍ണ്ണവിവേചനത്തിന്റെ ബഹിര്‍സ്‌ഫുരണമാണെന്നുവരെ വിലയിരുത്തപ്പെട്ടു. പിന്നെ അടുത്ത ദിവസം തന്നെ ഒബാമ വളരെ സുന്ദരനാണെന്ന പ്രസ്‌താവനയുമായി ബര്‍ലിസ്‌കോണിയുടെ ഭാര്യ വെറോണിക്ക ലാറിയോ രംഗത്തെത്തുകയായിരുന്നു.

എന്തായാലും ഇപ്പോള്‍ വീണ്ടും ഒരു അഭിപ്രായപ്രകടനം നടത്തി ബര്‍ലിസ്‌കോണി മാധ്യമശ്രദ്ധ നേടിയിരിക്കുകയാണ്‌. ഇറ്റലിയിലെ പെണ്‍കുട്ടികള്‍ അതീവ സുന്ദരികളാണെന്നും അതുകൊണ്ടുതന്നെ അവര്‍ ബലാല്‍സംഗത്തിനിരകളാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. മാത്രമല്ല അവരെ രക്ഷിക്കാനായി സൈനികരുടെ കാവല്‍ വേണമെന്ന്‌ വരെ അദ്ദേഹം പറഞ്ഞു.

ഇറ്റലിയിലെ തെരുവുകളില്‍ 300,000 ഭടന്മാരുടെ വിന്യസിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോമിലും ഇറ്റലിയുടെ മറ്റുപല ഭാഗങ്ങളിലും ഒട്ടേറെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.

ഇത്രയും സൈനിക ബലമുള്ള ഒരിടത്ത്‌ പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരകളാവുന്നു എന്നതിന്റെ അര്‍ത്ഥം അവര്‍ സുന്ദരികളാണെന്നാണ്‌. സ്‌ത്രീകളെ സംരക്ഷിക്കാനായി കൂടുതല്‍ സൈനികരെ ആവശ്യമാണ്‌.

വളരെ നല്ല ഒരു ലക്ഷ്യം വച്ചാണ്‌ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെങ്കിലും പ്രതിപക്ഷമുള്‍പ്പെടെ പലരും ഇതിനെ അത്ര നല്ല രീതിയിലല്ല പരിഗണിച്ചിരിക്കുന്നത്‌. പ്രധാനമന്ത്രിയുടെ പ്രസ്‌താവന കുറ്റകരമാണെന്നാണ്‌ പ്രതിപക്ഷത്തെ നേതാവായ ഗിയോവ്‌ന മിലാന്‍ഡ്രി പറയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X