പാകിസ്താനുള്ള സഹായം അമേരിക്ക വെട്ടിക്കുറച്ചു
ഇസ്ലാമാബാദ്: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്താനു നല്‍കിയിരുന്ന സഹായം അമേരിക്ക വെട്ടിക്കുറച്ചു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാനെയും അല്‍ഖായിദയെയും നേരിടുന്നതിന് പാക്കിസ്താന്‍ സേനയ്ക്ക് അമേരിക്ക പ്രഖ്യാപിച്ചിരുന്ന 15.6 കോടി ഡോളറില്‍ 5.5 കോടി ഡോളറാണ് കുറവു വരുത്തിയത്.
പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷൌക്കത്ത് തരീന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
തീവ്രവാദത്തിനെതിരെയുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്ലാമാബാദിന് അമേരിക്ക നല്‍കി വന്നിരുന്ന സാമ്പത്തിക സഹായത്തിന്റെ രീതിയില്‍ മാറ്റം വന്നതായി അദ്ദേഹം പറഞ്ഞു.
അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ് പാക്കിസ്താന്‍. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷമാണ് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്താനും അമേരിക്കയും യോജിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനായി ഒരുലക്ഷത്തോളം സൈനികരെ പാക്കിസ്താന്‍ അതിര്‍ത്തിയില്‍ നിയോഗിച്ചിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കിയിരുന്നത് അമേരിക്കയാണ്.
2003 മുതല്‍ ഇതിനായി പ്രതിവര്‍ഷം 29.7 കോടി ഡോളര്‍ അമേരിക്ക വിദേശ സൈനിക ഗ്രാന്റ് ഇനത്തില്‍ പാക്കിസ്താനു നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പാക്കിസ്താന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications