ഐബിഎം 2800 പേരെ പിരിച്ചുവിട്ടു
ന്യൂയോര്‍ക്ക്: പ്രമുഖ ഐടി കമ്പനിയായ ഐബിഎം(ഇന്റര്‍നാഷണല്‍ ബിസിനസ് മെഷിന്‍സ്) 2,800 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞയാഴ്ചയാണ് ചെലവു ചുരുക്കലിന്റെ ഭാഗമായി ഇത്രയും ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടത്.
സെയില്‍സ്, ഡിസ്ട്രിബ്യൂഷന്‍, സോഫ്റ്റ് വേര് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കമ്പനിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം സോഫ്റ്റ്വേര്‍ വിഭാഗത്തില്‍ നിന്നും 1,419 ജോലിക്കാരെയും സെയില്‍സ്, ഡിസ്ട്രീബ്യൂഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായി 1449 ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്.
ഐടി മേഖലയിലെ ഭീമന്മാരായ മൈക്രോസോഫ്റ്റും ഐബിഎമ്മുംവരെ ചെലവുചുരുക്കാനും സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുമായി തൊഴിലുകള്‍ വെട്ടിയ്ക്കുറയ്ക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ഭീതിപരത്തുകയാണ്.
ഇതിനിടെ ഇപ്പോഴത്തെ പ്രതിസന്ധി 2009ലുടനീളമുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകളുണ്ട്. മൈക്രോസോഫ്റ്റ് 5000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഡെല്‍ ഇന്ക് ഐര്‍ലണ്ടിലെ സ്ഥാപനത്തില്‍ നിന്നും 1900 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications