കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു
മുംബൈ: മോഷണം പോയ എടിഎം കാര്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കാമുകന്‍ കാമുകിയെ കൊലപ്പെടുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
ഇരുപത്തിയാറ് വയസ്സുള്ള പൗലോമ ഫെര്‍ണാണ്ടസ് കോള്‍ സെന്റര്‍ ജീവനക്കാരിയെയാണ് കാമുകന്‍ കൊലപ്പെടുത്തിയത്. താനെ ജില്ലയിലാണ് സംഭവം നടന്നത്. മുര്‍ച്ചയേറിയ കത്തികൊണ്ടാണ് കാമുകന്‍ അക്വിനോ മാര്‍ടിസ് പൗലോമയെ കുത്തിയത്.
തന്റെ ആക്രമണത്തില്‍ കാമുകി മരിച്ചുവെന്ന് മനസ്സിലാക്കിയ കാമുകന്‍ സ്വയം കുത്തിമരിക്കാന്‍ ശ്രമിച്ചു. ഇയാളെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൗലോമ ഗോവ സ്വദേശിനിയാണ്. ആറു മാസം മുമ്പാണ് കോള്‍ സെന്റര്‍ ജോലിക്കായി മുംബൈയില്‍ എത്തിയത്. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ പ്രണയത്തിലായത്.
പൗലോമയുടെ എടിഎം കാര്‍ഡ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നുവത്രേ. അക്വിനോയാണ് ഇത് മോഷ്ടിച്ചതെന്ന് കരുതിയ പൗലോമ അയാളുമായി ഇക്കാര്യം പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് കാമുകിയെ കുത്തുകയായിരുന്നു.
കമ്പനി വാഹനത്തിനകത്തിരുന്നാണ് കാര്‍ഡിന്റെ പേരില്‍ ഇവര്‍ തര്‍ക്കിച്ചത്. സ്വന്തം താമസസ്ഥലമെത്തിയപ്പോള്‍ പൗലോമ ഇറങ്ങി, പിന്നാലെ ഇറങ്ങിച്ചെന്നാണ് അക്വനോ ആക്രമണം നടത്തിയത്.
കെട്ടടത്തിന്റെ വാച്ച്‌മാന്‍ അക്വിനോയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാളെ തള്ളിയിട്ട് മാറിയ ഇയാള്‍ സ്വയം കുത്തുകയായിരുന്നു. കുത്തേറ്റ പൗലോമ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്വനിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications