Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍: പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടത് മൂന്നു പേര്ക്ക് മാത്രം

കൊച്ചി: ലാവലിന്‍ കേസില്‍ മൂന്ന്‌ പ്രതികളെ പ്രോസിക്യൂട്ട്‌ ചെയ്യാനാണ് ഗവര്‍ണറുടേയും സര്‍ക്കാരിന്‍േറയും അനുമതി തേടിയതെന്ന് സിബിഐ വൃത്തങ്ങള്‍ ചൊവ്വാഴ്‌ച പറഞ്ഞു.

മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഐഎഎസ്‌ ഉദ്യോഗസ്ഥനും വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ കെ. മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ്‌ മുന്‍ ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവരെ പ്രോസിക്യൂട്ട്‌ ചെയ്യാനാണ് അനുമി തേടിയത് ‌.

ലാവലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കാന്‍ മന്ത്രി എന്ന നിലയിലാണ്‌ പിണറായി തീരുമാനമെടുത്തത്‌. അതിനാലാണ്‌ അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ നിയമപ്രകാരം ഗവര്‍ണറുടെ അനുമതി തേടുന്നതെന്ന് സിബിഐ വ്യക്തമാക്കി.

മുന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജവകുപ്പ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌ എന്നിവര്‍ക്ക്‌ എതിരെ ലഭിച്ച തെളിവുകള്‍ ആഭ്യന്തര സെക്രട്ടറിക്കും സിബിഐ നല്‍കിയിട്ടുണ്ട്‌.

ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ചെയ്‌തിട്ടുള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള അനുമതിയാണ്‌ ആവശ്യപ്പെടുന്നത്‌. കേന്ദ്ര അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കിലും പ്രോസിക്യൂഷന്‌ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.

വൈദ്യുതി ബോര്‍ഡ്‌ അംഗമായിരുന്ന മൂന്നാം പ്രതി മാത്യു റോയ്‌ മരിച്ചു. മറ്റ്‌ പ്രതികളായ ബോര്‍ഡ്‌ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി കണക്കാക്കുന്നില്ല. കാരണം വൈദ്യുതി ബോര്‍ഡ്‌ സര്‍ക്കാര്‍ സ്ഥാപനമല്ല. അതിനാല്‍ അവരെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.

എട്ടാം പ്രതിയും എസ്‌എന്‍സി ലാവലിന്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റുമായ ക്ലോഡ്‌ ടെണ്ടലിനെ പിടികൂടാന്‍ സിബിഐക്ക്‌ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഈ പ്രതിയെ ഒഴിച്ച്‌ മറ്റുള്ളവരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതിയില്‍ സിബിഐ ആവശ്യപ്പെടും. പ്രതിയെ പിടികൂടാനും സിബിഐക്ക്‌ കൈമാറ്റം ചെയ്‌ത്‌ കിട്ടാനും നിയമ തടസ്സങ്ങള്‍ ഉണ്ട്‌.

മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയനെ പ്രതിയാക്കാനുള്ള തെളിവുകളെല്ലാം ഗവര്‍ണര്‍ക്ക്‌ സിബിഐ കൈമാറിയിട്ടുണ്ട്‌. പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതി ന്യായീകരിക്കണമെങ്കില്‍ ഈ തെളിവുകള്‍ ഗവര്‍ണര്‍ക്ക്‌ ബോധ്യമാകണം. സിബിഐയില്‍ നിന്ന്‌ ഇനിയും വിശദീകരണം വേണമെങ്കില്‍ അതും ഗവര്‍ണര്‍ക്ക്‌ ആവശ്യപ്പെടാം.

പ്രോസിക്യൂഷന്‌ അനുമതി കിട്ടിക്കഴിഞ്ഞാല്‍ പ്രതികള്‍ക്ക്‌ എതിരെയുള്ള കുറ്റപത്രം സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+