Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്‌ ഏപ്രില്‍ -മെയ്‌ മാസങ്ങളില്‍

ലണ്ടന്‍: ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ നടക്കുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ അറിയിച്ചു. അന്തിമമായ തീയതികള്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ എട്ടിനും മെയ്‌ 15നും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ്‌ നടക്കുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്‌മീര്‍ തിരഞ്ഞെടുപ്പ്‌ 2008 എന്ന വിഷയത്തില്‍ ലണ്ടനിലെ ഇന്ത്യാ ഹൗസില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്‌മീരില്‍ ഏഴ്‌ ഘട്ടങ്ങളായി തിരഞ്ഞെടുപ്പ്‌ നടത്തേണ്ടി വന്നത്‌ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും വോട്ടിംഗ്‌ ശതമാനം 61.5 ശതമാനമായി ഉയര്‍ന്നത്‌ കമ്മീഷന്റെ തീരുമാനങ്ങള്‍ ശരിവെയ്‌ക്കുന്നതായിരുന്നുവെന്നും ഖുറൈഷി പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശിവശങ്കര്‍ മുഖര്‍ജിയും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+