പ്രധാനമന്ത്രി സുഖം പ്രാപിയ്ക്കുന്നു
ദില്ലി: ഹൃദയശസ്ത്രക്രിയകഴിഞ്ഞ് ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) കഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചൊവ്വാഴ്ച അദ്ദേഹം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പ്രഭാതഭക്ഷണം കഴിച്ചു.
ശനിയാഴ്ചത്തെ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യം പ്രധാനമന്ത്രിക്ക് ദ്രവരൂപത്തിലെ ഭക്ഷണംമാത്രമാണ് കൊടുത്തിരുന്നത്. ഇപ്പോള്‍ സാധാരണ ആഹാരം കഴിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുടുംബങ്ങള്‍ക്കു മാത്രമേ ഇപ്പോഴും പ്രധാനമന്ത്രിയെ കാണാന്‍ അനുവാദമുള്ളൂ. അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിക്കുന്നുമുണ്ട്.
76-കാരനായ പ്രധാനമന്ത്രി കഴിയുന്ന മുറിയിലെ ഐസിയു സജ്ജീകരണങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ ആര്.കെ.പാണ്ഡ അറിയിച്ചു. പ്രധാനമന്ത്രിക്ക് എന്ന് ആസ്പത്രി വിടാനാവുമെന്നതിനെപ്പറ്റി ഡോക്ടര്‍മാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ കുറഞ്ഞത് ഒരു മാസമെങ്കിലും വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. മന്മോഹന് സിങ്ങിന്റെ അഭാവത്തില്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിച്ചത്. റിപബ്ലിക് ദിന പരിപാടികള്‍ അദ്ദേഹം ടിവിയില്‍ കണ്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications