സത്യം തട്ടിപ്പ് സിബിഐ അന്വേഷിക്കണം: റെഡ്ഡി
ദില്ലി: സത്യം കമ്പ്യൂട്ടേഴ്‌സില്‍ നടന്ന സാമ്പത്തിക ക്രമക്കേട് സിബിഐ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അയച്ച് കത്തില്‍ ആവശ്യപ്പെട്ടു.
ഏഴ് വര്‍ഷമായി കമ്പനി അക്കൗണ്ടുകളില്‍ തിരിമറി നടക്കുന്നുണ്ട്. രാജ്യത്തിനകത്തും വിദേശത്തുമുള്ള ഇടപാടുകാരെ ആകര്‍ഷിക്കാനാണ് ലാഭം പെരുപ്പിച്ച് കാണിച്ചത്. കേസ് അന്വേഷണം സിബിഐയ്‌ക്ക് വിടണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം- റെഡ്ഡി പറഞ്ഞു.
സത്യം തട്ടിപ്പില്‍ സംസ്ഥാന തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. സിബിഐ പോലുള്ള ഒരു കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുമ്പോള്‍ സെബി, എസ്‌എഫ്‌ഐഒ തുടങ്ങിയ ഏജന്‍സികള്‍ക്കും അന്വേഷണത്തെ സഹായിക്കാന്‍ കഴിയും.
സത്യത്തിന്റെ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്റെ മക്കളുടെ നേതൃത്വത്തിലുള്ള മയ്‌റ്റാസ് എന്ന കമ്പനിയ്‌ക്ക് സത്യത്തിലെ തട്ടിപ്പുമായി ബന്ധമുണ്ടോയെന്നകാര്യത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications