ലാവലിന്‍: സ്വകാര്യ അഭിഭാഷകര്‍ക്ക് 9.5 ലക്ഷം
തിരുവനന്തപുരം: ലാവലിന്‍ കേസ് സിബിഐ അന്വേഷണം വേണ്ടെന്ന് കോടതിയില്‍ വാദിയ്‌ക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് നല്‌കിയത് 9.5 ലക്ഷം രൂപ.
സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ശംബളം നല്‌കുന്നതിനായി പ്രതിമാസം 13 ലക്ഷത്തോളം ചെലവഴിയ്‌ക്കുന്നതിന് പുറമെയാണ് സ്വകാര്യ അഭിഭാഷകര്‍ക്ക് ഭീമമായ ഫീസ് നല്‌കിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ പ്രാക്ടീസ് നടത്തുന്ന സി.എസ് വൈദ്യനാഥന്‍ 9.9ലക്ഷം രൂപയും ആര്‍.കെ ആനന്ദ് 10.9 ലക്ഷം രൂപയുമാണ് ഫീസിനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ലാവലിന്‍ കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്നാവശ്യപ്പെട്ട് മൂന്ന് പൊതുതാത്‌പര്യ ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിയ്‌ക്കപ്പെട്ടിരുന്നത്. വിവരാവകാശനിയമപ്രകാരമാണ് ഇക്കാര്യം പുറത്തുവന്നിരിയ്‌ക്കുന്നത്.












Click it and Unblock the Notifications