കൈ വെട്ട് പരാമര്‍ശം: സുധാകരന് വക്കീല്‍ നോട്ടീസ്
ആലപ്പുഴ: ലാവലിന്‍ കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കോലം കത്തിയ്‌ക്കുന്നവരുടെ കൈ വെട്ടുമെന്ന് പ്രസംഗിച്ച സഹകരണ ദേവസ്വം മന്ത്രി ജി. സുധാകരന് വക്കീല്‍ നോട്ടീസ്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് കാണിച്ച് അഡ്വ. കാവാലം കൃഷ്‌ണകുമാറാണ് വക്കീല്‍ നോട്ടീസ് അയച്ചിരിയ്‌ക്കുന്നത്.
കഴിഞ്ഞ 24ന് സിപിഎം ആലിശേരി ലോക്കല്‍ കമ്മിറ്റി ഉദ്‌ഘാടനത്തിനിടെയാണ് സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. പിണറായിയുടെ കോലം കത്തിയ്‌ക്കുന്നവരുടെ കൈവെട്ടുമെന്നും ആ കേസില്‍ ഒന്നാം പ്രതിയാകാന്‍ തനിയ്‌ക്ക് മടിയില്ലെന്നുമായിരുന്നു മന്ത്രി പ്രസംഗിച്ചത്.
വിവാദ പരാമര്‍ശം പിന്‍വലിച്ച് ഏഴുദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications