ലാവലിന്‍ നിലപാടുകള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് വിഎസ്
തിരുവനന്തപുരം: എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതി ചേര്‍ക്കപ്പെട്ടത് രാഷ്ട്രീയ പ്രേരിതമായോണെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഭരണഘടനയ്‌ക്ക് വിധേയമായി ഭരണം നടത്തുന്നതിന് ചുമതലപ്പെട്ടിരിയ്‌ക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ ആ ഉത്തരവാദിത്വത്തില്‍ നിന്ന് കൊണ്ട് പറയേണ്ട കാര്യങ്ങളാണ് പറയുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളാണ് താന്‍ നിറവേറ്റുന്നത്. ലാവലിന്‍ കേസിനെ സംബന്ധിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിഎസ് ഇങ്ങനെയാണ് ഉത്തരം നല്‌കിയ്‌ത്.
ലാവലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടുകളോട് യോജിപ്പില്ലെന്ന് പരോക്ഷമായി സൂചിപ്പിയ്‌ക്കുന്ന വാക്കുകളായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ വിഎസില്‍ നിന്നും പുറത്തുവന്നത്.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര നേതൃത്വത്തെ ധരിപ്പിയ്‌ക്കാനാണ് താന്‍ ദില്ലിയ്‌ക്ക് പോയതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ എല്ലാ കാര്യങ്ങളിലുമുള്ള തന്റെ നിലപാടുകള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും വിഎസ് അറിയിച്ചു.
ഊര്‍ജ്ജ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് സിബിഐ തേടിയിട്ടുള്ളതെന്നും വിഎസ് വെളിപ്പെടുത്തി. ഫെബ്രുവരി രണ്ടിന് പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിയ്‌ക്കുന്ന നവകേരള മാര്‍ച്ച് ഉദ്‌ഘാടനം ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി വിഎസ് പറഞ്ഞു.












Click it and Unblock the Notifications