സ്‌ത്രീ സ്വവര്‍ഗരതിക്കാര്‍ മാത്രം വിളിക്കുക
ചെന്നൈ: സ്‌ത്രീ സ്വവര്‍ഗരതിക്കാര്‍ക്കായി ചെന്നൈ നഗരത്തില്‍ ആരംഭിച്ച ഹെല്‍പ് ലൈനിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹം. രാജ്യത്തെ അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗിക ന്യൂനപക്ഷമായ സ്‌ത്രീ സ്വവര്‍ഗരതിക്കാര്‍ക്കായി ബുധനാഴ്‌ച മുതലാണ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. സ്വവര്‍ഗ്ഗരതിക്കാരായ സ്‌ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‌കാനുദ്ദേശിച്ചുള്ള ഈ ഹെല്‍പ്പ് ലൈന്‍ ഫെബ്രുവരി ഏഴ് മുതല്‌ക്ക് പൂര്‍ണ സജ്ജമാകും.
ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന എന്‍ജിഒ സംഘടനയാണ് ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിരിയ്‌ക്കുന്നത്. 044-65515742 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ സ്വവര്‍ഗരതിക്കാരായ സ്‌ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെയ്‌ക്കാനും ദുരീകരിയ്‌ക്കാനുമുള്ള സഹായം ഹെല്‍പ്പ് ലൈന്‍ അധികൃതര്‍ നല്‌കും.
രാവിലെ ഏഴേ കാല്‍ മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഹെല്‍പ്പ് ലൈനിന്റെ പ്രവര്‍ത്തന സമയം. ഒരു ദിവസം 45 കോളുകള്‍ക്കെങ്കിലും തങ്ങള്‍ മറുപടി നല്‌കുമെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ ജെ. ഹരിഹരന്‍ പറഞ്ഞു.
തികച്ചും മാന്യമായ പെരുമാറ്റമായിരിക്കും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുക. ആദ്യ ഘട്ടത്തില്‍ സ്വവര്‍ഗ രതിക്കാരായ പുരുഷന്മാരാണ് ഹെല്‍പ്പ് ലൈനിലേക്ക് വരുന്ന കോളുകള്‍ സ്വീകരിയ്‌ക്കുക.
അല്‌പ കാലത്തിനുള്ളില്‍ തന്നെ ഈ ജോലിയ്‌ക്ക് സത്രീ സ്വവര്‍ഗരതിക്കാരെ നിയോഗിച്ചു തുടങ്ങുമെന്നും ഹരിഹരന്‍ അറിയിച്ചു. ഹെല്‍പ്പ് ലൈന്‍ സംവിധാനം പൂര്‍ണമായി സജ്ജമായിട്ടില്ലെങ്കിലും ഒട്ടേറെ ഫോണ്‍ കോളുകള്‍ തങ്ങളെ തേടിയെത്തുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.












Click it and Unblock the Notifications