രാമലിംഗരാജുവിന്റെ ജാമ്യാപേക്ഷ തള്ളി
ഹൈദരാബാദ്: സത്യം തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സത്യം കമ്പ്യൂട്ടേഴ്സ് മുന്‍ ചെയര്‍മാന്‍ രാമലിംഗരാജു, മുന്‍ എംഡി രാമരാജു, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായിരുന്ന വദ് ലമണി ശ്രീനിവാസ് എന്നിവരുടെ ജാമ്യാപേക്ഷ ആറാം മെട്രോപോളിറ്റന്‍ കോടതി തളളി.
'പ്രതികളെല്ലാം സമൂഹത്തില്‍ സ്ഥാനമുള്ളവരാണ്. അതിനാല്‍ ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ തെളിവുകളെല്ലാം നശിപ്പിയ്ക്കപ്പെടും' എന്ന അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികള്‍ പാസ്പോര്‍ട്ടും മറ്റും സമര്‍പ്പിച്ച കഴിഞ്ഞ സ്ഥിതിയ്ക്ക് ഇവര്‍ക്ക് എങ്ങും പോകാന്‍ കഴിയില്ലെന്ന് രാജു സഹോദരന്‍മാര്‍ക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് ഭരത് കുമാര്‍ ചൂണ്ടിക്കാട്ടി. ക്രിമനല്‍ കുറ്റങ്ങളിലേര്‍പ്പെടാത്ത പ്രതികളെ അന്വേഷണദ്യോഗസ്ഥര്‍ വേണ്ടത്ര ചോദ്യം ചെയ്തു കഴിഞ്ഞു. അതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
രാമലിംഗ രാജുവിന്റെ സഹോദരന്മാരായ സൂര്യനാരായണ രാജു, സത്യ നാരായണ രാജു, ജനറല്‍ മാനേജരായിരുന്ന വെങ്കിടഗോപാലകൃഷ്ണ രാജു എന്നിവരുടെ ജാമ്യാപേക്ഷകള്‍ കോടതി വെള്ളിയാഴ്ച പരിഗണിയ്ക്കും.












Click it and Unblock the Notifications