കേരള കൗമുദിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരും
കൊച്ചി: അഭയ കേസില്‍ കോടതി നടപടികളെ വിമര്‍ശിച്ച മുഖപ്രസംഗമെഴുതിയ കേരളാ കൗമുദി ദിനപത്രത്തിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതി ഫുള്‍കോര്‍ട്ട് തീരുമാനിച്ചു.
ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ജെ.ബി കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫുള്‍കോര്‍ട്ടാണ് ഇക്കാര്യത്തില്‍ ഏകാഭിപ്രായമെടുത്തത്.
നിയമപ്രകാരം കോടതിയലക്ഷ്യക്കേസെടുക്കണമെങ്കില്‍ ഫുള്‍കോര്‍ട്ടിന്റെ തീരുമാനം വേണം. എന്നാല്‍ കഴിഞ്ഞ തവണ ഫുള്‍കോര്‍ട്ട് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കോടതിയലക്ഷ്യക്കേസ് വേണ്ടെന്നു വച്ചെങ്കിലും ഇനിയും ഏകാഭിപ്രായമുണ്ടായാല്‍ കേസെടുക്കാമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ബുധനാഴ്ച ചേര്‍ന്ന ഫുള്‍കോര്‍ട്ട് ഈ തീരുമാനമെടുത്തത്. തുടര്‍ നടപടികള്‍ക്കായി രജിസ്ട്രാര്‍ ജനറലിനെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച 'നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം' എന്ന മുഖപ്രസംഗമാണ് കോടതിയലക്ഷ്യമായത്. മുഖപ്രസംഗത്തില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജെ.ബി കോശിക്കും ജസ്റ്റിസ് കെ.ഹേമക്കുമെതിരെ പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം.












Click it and Unblock the Notifications