ബസ് ചാര്‍ജ്ജ് കുറക്കുന്ന കാര്യം പരിഗണിക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുറച്ച സാഹചര്യത്തില്‍ യാത്രാ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം പരിഗണിയ്ക്കുമെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. യാത്രാ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് പഠിയ്ക്കാനായി നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ബാരലിന് 80 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ ഡീസലിന് ലിറ്ററിന് രണ്ട് രൂപ കറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ വഞ്ചിയ്ക്കുന്നതിന് തുല്യമാണ്.
ഇന്ധന വിലയില്‍ ന്യായമായ കുറവ് ഉണ്ടായാല്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കുന്ന കാര്യം പരിഗണിയ്ക്കാമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ വരുത്തിയിരിക്കുന്ന കുറവ് ആശാവഹമല്ലെന്ന് മന്ത്രി പറഞ്ഞു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് രണ്ട് രൂപയുമാണ് ബുധനാഴ്ച കേന്ദ്ര ക്യാബിനറ്റ് സമിതി കുറച്ചത്.












Click it and Unblock the Notifications