കാരാട്ടിനെതിരെ കോഴിക്കോട്ട് പോസ്‌റ്ററുകള്‍
കോഴിക്കോട്: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ കോഴിക്കോട് നഗരത്തില്‍ വ്യാപകമായി പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വ്യവസായിയായ ഗഫൂറിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിന് പോകരുതെന്ന് ആവശ്യപ്പെടുന്ന പോസ്‌റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നത്.
ടൗണ്‍ ഹാള്‍, പ്രധാന വെയിറ്റിംഗ് ഷെഡുകള്‍, വയനാട് റോഡ് എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകള്‍ പതിപ്പിച്ചിരിയ്‌ക്കുന്നത്. ഗഫൂറിന്റെ സത്‌ക്കാരത്തില്‍ പങ്കെടുക്കാതിരിയ്‌ക്കുക, കമ്മ്യൂണിസ്റ്റുകാരന്റെ മാനം സംരക്ഷിയ്‌ക്കുക, കാരാട്ട് ചതിക്കുഴിയില്‍ വീഴാതിരിയ്‌ക്കുക എന്നിങ്ങനെയാണ് പോസ്‌റ്ററുകളിലെ വാചകങ്ങള്‍.
അതേ സമയം പ്രകാശ് കാരാട്ടിന് താന്‍ വിരുന്നൊരുക്കുന്നുവെന്ന വാര്‍ത്ത ഗഫൂര്‍ നിഷേധിച്ചു. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള പോസ്‌റ്ററുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഗഫൂര്‍ പ്രതികരിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications