സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തും
ലണ്ടന്‍: ലോക സാമ്പത്തിക വളര്‍ച്ചാ നിരക്ക് 0.5 ശതമാനത്തിലേക്ക് ഇടിയുമെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നല്‌കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരിക്കും ഇത്.
കഴിഞ്ഞ ഒക്ടോബറില്‍ വളര്‍ച്ചാ നിരക്ക് 2.3 ഉയരുമെന്നായിരുന്നു ഐഎംഎഫ് കണക്കുകൂട്ടിയിരുന്നു. അതേ സമയം സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ 5.1 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടുമെന്ന് ഐഎംഎഫ് സാമ്പത്തിക വിഭാഗം മേധാവി ഒളിവര്‍ ബ്ലാന്‍ ചാര്‍ഡ് അറിയിച്ചു. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ .3 ശതമാനം കുറവാണിത്.
2009ല്‍ ചൈനയിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.75 ആയിരിക്കും. വികസിത രാജ്യങ്ങളില്‍ ഏറ്റവും മോശം സ്ഥിതി അനുഭവിയ്‌ക്കേണ്ടി വരിക ബ്രിട്ടനായിരിക്കുമെന്നും നാണയനിധി വിലയിരുത്തുന്നു. 1.6 ശതമാനമായിരിക്കും ബ്രിട്ടന്റെ വരുംവര്‍ഷത്തെ വളര്‍ച്ച.
യൂറോ സോണില്‍ 2 ശതമാനവും അമേരിക്കയില്‍ 1.6 ശതമാനവുമായിരിക്കും 2009ലെ വളര്‍ച്ചാ നിരക്കെന്ന് ഐഎംഫിന്റെ ആഗോള സാമ്പത്തിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ആഗോളതലത്തില്‍ അഞ്ച് കോടിയിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും. വികസ്വര രാജ്യങ്ങളിലെ തൊഴിലാളികളെയായാണ് സാമ്പത്തിക പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങള്‍ കൂടുതലായി ബാധിയ്‌ക്കുകയെന്ന് ഐഎംഎഫ് പറയുന്നു.












Click it and Unblock the Notifications