കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ സാന്പത്തിക പാക്കേജ് പ്രതിനിധി സഭ അംഗീകരിച്ചു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ധനരക്ഷാ പദ്ധതിക്ക്‌ അംഗീകാരം. ജനപ്രതിനിധി സഭയില്‍ 188 നെതിരെ 244 വോട്ടുകള്‍ക്കാണ് പാസായത്‌. പദ്ധതിയെ എതിര്‍ത്തു കൊണ്ട്‌ 11 ഡെമോക്രാറ്റുകള്‍ വോട്ടു ചെയ്തു.

825 ബില്യണ്‍ ഡോളറിന്റെ ധനരക്ഷാ പദ്ധതിക്കാണ് ഒബാമ രൂപം നല്‍കിയിരിക്കുന്നത്‌. ഇതില്‍ 275 ബില്യണ്‍ നികുതി ഇളവുകള്‍ക്കാണ് ഉപയോഗിക്കുക. 544 ബില്യണ്‍ ആഭ്യന്തര കാര്യങ്ങള്‍ക്കായി ചെലവാക്കും. 875 ബില്യണ്‍ ഡോളറിന്റെ പദ്ധതിക്കാണു ഒബാമ രൂപം നല്‍കിയത്‌. എന്നാല്‍ ബജറ്റ്‌ ഓഫീസ്‌ തുക കുറയ്ക്കുകയായിരുന്നു.

ഭരണമേറ്റ് എട്ടു ദിവസം മാത്രമായ ഒബാമ ജനപ്രതിനിധി സഭയില്‍ നേടുന്ന ആദ്യ വിജയമാണിത്. സെനറ്റില്‍ ചര്‍ച്ച ചെയ്ത് പാസാക്കിയ ശേഷം ഒബാമ ഒപ്പു വെയ്ക്കുന്നതോടെ രക്ഷാപദ്ധതി നിയമമാകും. അടുത്ത മാസം മധ്യത്തോടെ ഇതുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

സെനറ്റ് ചര്‍ച്ച അടുത്ത തിങ്കളാഴ്ച തുടങ്ങുമെന്ന് സെനറ്റിലെ ഭൂരിപക്ഷ അംഗ നേതാവ് ഹാരി റെയ്ഡ് അറിയിച്ചു. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിലും പദ്ധതി പാസാകും.

ആഗോള മാന്ദ്യം ഉണ്ടായതിന് ശേഷം തയാറാക്കുന്ന ഏറ്റവും വലിയ രക്ഷാപദ്ധതിയാണിത്. ഏകദേശം 40 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനാണ് പുതിയ രക്ഷാപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X