കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5കോടി ആളുകള്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും

  • By Staff
Google Oneindia Malayalam News

വാഷിങ്‌ടണ്‍: ആഗോള സാമ്പത്തിക പ്രതിസന്ധി ഇതുവരെയുള്ളതിലും രൂക്ഷമായി ലോകജനതയെ ബാധിക്കുമെന്ന്‌ അന്താരാഷ്ട്ര സംഘടനകളുടെ മുന്നറിയിപ്പ്‌. 2009ല്‍ മാത്രം ലോലത്ത്‌ 510 ലക്ഷം അഭ്യസ്‌തവിദ്യര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്ന്‌ അന്താരാഷ്ട്ര തൊഴില്‍ സംഘടന കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.

2009 ഡിസംബര്‍ ആകുമ്പോഴേയ്‌ക്കും ആഗോള തൊഴിലില്ലായ്‌മാ നിരക്ക്‌ ഇപ്പോഴത്തെ ആറു ശതമാനത്തില്‍ നിന്നും 7.1 ശതമാനമായി ഉയരുമെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രവചനത്തെ ശരിവച്ചെന്നോണം അമേരിക്കന്‍ നിര്‍മാണ കമ്പനിയായ കേറ്റര്‍ പില്ലര്‍ ഈയാഴ്‌ച 20,000 ജീവനക്കാരെ പിരിച്ചുവിട്ടു.

ബ്രിട്ടനിലെ ജികെഎന്‍ എന്‍ജിനീയറിങ്‌ കമ്പനി വ്യാഴാഴ്‌ച 2800 പേരെ പിരിച്ചുവിട്ടു. കൂടുതല്‍ പിരിച്ചുവിടലുകള്‍ അടുത്തദിവസങ്ങളിലായി ണ്ടായേയ്‌ക്കുമെന്ന്‌ പ്രമുഖ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അമേരിക്കയിലെ കോഫി കമ്പനിയായ സ്റ്റാര്‍ ബക്‌സും പ്രമുഖ ഇന്റര്‍നെറ്റ്‌ സേവനദാതാക്കളായ അമേരിക്കന്‍ ഓണ്‍ലൈനും(എഒഎല്‍) ആയിരക്കണക്കിന്‌ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്‌.

ആദ്യ സാമ്പത്തിക പാദത്തിലെ ലാഭത്തില്‍ 69 ശതമാനം ഇടിവുണ്ടായ സ്റ്റാര്‍ ബക്‌സ്‌ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്നും 300 സ്‌റ്റോറുകള്‍ അടയ്‌ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌. എഒഎല്‍ 700 പേരെ പിരിച്ചുവിടുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. ഫിലിപ്‌സ്‌ 6000 ജീവനക്കാരെയും കോറസ്‌ സ്‌റ്റീല്‍ ഗ്രൂപ്പ്‌ 2500 പേരെയും പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണ്‌.

പിരിച്ചുവിടലിനും ശംബളം വെട്ടിക്കുറയ്‌ക്കലിനും പിന്നാലെ ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം കേവലം 0.5 ശതമാനമായി കുറയുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ടും പുറത്തുവിന്നിട്ടുണ്ട്‌. 2009ല്‍ ഇതുവരെ അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ക്ക്‌ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്‌. ഈ നില തുടരുമെന്നും തൊഴില്‍ നഷ്ടം ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും മുന്നറിയിപ്പുണ്ട്‌.

സാമ്പത്തിക പ്രതിസന്ധി അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചു തുടങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നും തൊഴില്‍ നഷ്ടപ്പെട്ടേയ്‌ക്കുമെന്ന ഭീതി കാരണവും മാനസിക സംഘര്‍ഷത്തിന്‌ അടിമകളായിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X