വിപ്രോയില്‍ 8000 പേര്‍ക്ക് ജോലി
ദില്ലി: രാജ്യത്തെ പ്രധാന ഐടി കമ്പനികളിലൊന്നായ വിപ്രോ 8000 തോളം പേരെ പുതിയതായി ജോലിയ്ക്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഐടി എക്സാമിനര്‍ എന്ന വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ഈ വര്‍ഷത്തില്‍ കാംപസ് റിക്രൂട്ട്മെന്റ് വഴി 8000 പുതുമുഖങ്ങളെ വിപ്രോ തിരഞ്ഞെടുക്കും. ടെക്നിക്കല്‍ സപ്പോര്‍ട്ട്, ഓഫ് ഷോറിങ് എന്നീ വിഭാഗങ്ങളില്‍ 15000ത്തോളം ജോലി ഒഴിവുകളുണ്ടത്രേ. ഇതിലേയ്ക്കെല്ലാം കമ്പനി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിയ്ക്കുകയും ചെയ്തിട്ടുണ്ട്.
14000 വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യം കാണിച്ച് മെയിലുകള്‍ അച്ചിട്ടുണ്ട്. 2009 അവസാനത്തോടെ അവര്‍ ജോലിയില്പ്രവേശിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനിയുടെ എച്ച്ആര്‍ വൈസ് പ്രസിഡന്റ് പ്രതിക് കുമാര്‍ വ്യക്തമാക്കി. പുതിയ ജോലിക്കാരെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ക്കാണ് ഈ വര്‍ഷം ജോലിക്ക് ചേരാന്‍ കഴിയുക. 2009ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചവര്‍ക്ക് 2010ല്‍ ജോലിക്കുചേരാമെന്നും പ്രതീക്ഷിക്കാം. 2008 ഡിസംബറില്‍ വിപ്രോയില്‍ 96,965 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 75,385 പേര് ഐടി വിഭാഗത്തിലും 21,578 പേര് ബിപിഒ വിഭാഗത്തിലും ജോലിചെയ്യുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications