ദേശീയതലത്തില്‍ സഖ്യമില്ല: കോണ്‍ഗ്രസ്
ദില്ലി: അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഒരു സഖ്യത്തിനും കോണ്‍ഗ്രസ് മുതിരില്ലെന്ന് പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം ജനറല് സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. അതേസമയംതന്നെ യുപിഎ പിരിച്ചുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങളനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ തീരുമാനിക്കുക. സംസ്ഥാനതലത്തിലുള്ള സീറ്റ് വിഭജന ചര്‍ച്ചകളാണ് നടത്തുക. തിരഞ്ഞെടുപ്പിന് ശേഷം സ്ഥിതി അവലോകനം ചെയ്‌ത് സഖ്യത്തിന്റെ സ്വഭാവം തീരുമാനിയ്‌ക്കും. സഖ്യം എന്നാല്‍ നമ്പറുകള്‍ എന്നാണര്‍ത്ഥം-ദ്വിവേദി വ്യക്തമാക്കി.
യുപിഎ മേല്‍വിലാസത്തില്‍ത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഘടകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം തള്ളിക്കൊണ്ട് തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി ധാരണയുണ്ടായേയ്‌ക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.
സ്വന്തം പ്രകടന പത്രികയുമായിട്ടായിരിക്കും കോണ്‍ഗ്രസ് വോട്ടുചോദിക്കുക. യുപിഎയ്‌ക്ക് പൊതുപ്രകടന പത്രികയുണ്ടാവില്ല. സഖ്യമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും സഖ്യത്തിനും വേണ്ടിയും സഖ്യമില്ലാത്തിടത്തും കോണ്‍ഗ്രസിന് വേണ്ടിമാത്രവും പാര്‍ട്ടി വോട്ടു ചോദിയ്‌ക്കും.
പ്രകടനപത്രികയ്‌ക്ക് അന്തിമരൂപമായിട്ടില്ല. കരടുപത്രികയിലെ മുഖ്യകാര്യങ്ങള്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പ്രവര്‍ത്തകസമിതിയ്‌ക്കുമുന്നില്‍ അവതരിപ്പിച്ചു. രാഹുല്‍ഗാന്ധി എംപി, മന്ത്രി എകെ ആന്റണി, കെ കരുണാകരന്‍ എന്നിവരും പ്രവര്‍ത്തകസമിതിയോഗത്തില്‍ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനം എന്‍സിപി, രാംവിലാസ് പസ്വാന്റെ എല്‍ജെപി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവയെ ബാധിക്കാനിടയുണ്ട്.
കേരളത്തില്‍ യുഡിഎഫില്‍ ചേരുകയെന്ന എന്‍സിപിയുടെ മോഹത്തിനും കോണ്‍ഗ്രസിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്.കെപിസിസിയ്‌ക്ക് വേണമെങ്കില്‍ എന്‍സിപിയുടെ കൂട്ടാകാമെന്ന് പ്രവര്‍ത്തകസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications