പബ് പ്രശ്‌നം: യദ്യൂരപ്പയ്‌ക്കെതിരെ മകള്‍
ബാംഗ്ലൂര്‍: മംഗലാപുരത്തെ പബില്‍ പെണ്‍കുട്ടികളെ ആക്രമിച്ച ശ്രീരാം സേനയെ നിരോധിക്കില്ലെന്നും പബ് സംസ്‌കാരം അനുവദിക്കില്ലെന്നും പറഞ്ഞ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയ്‌ക്കെതിരെ മകള്‍ ഉമാദേവി.
പബ് സംസ്‌കാരം അനുവദിക്കില്ലെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ മകള്‍ പറയുന്നത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ പബില്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികള്‍ അല്ലെന്നാണ്.
ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമാദേവി ഇങ്ങനെ പറഞ്ഞത്. പബ്, അതുപോലുള്ള മറ്റു സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രായര്‍പൂര്‍ത്തിയായ സ്‌ത്രീക സ്ത്രീകള്‍ തന്നെയാണ്. സര്‍ക്കാറോ ശ്രീരാം സേന പോലുള്ള സംഘടനകള്‍ക്കോ അവരെ തടയാന്‍ അധികാരമില്ല.
പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മാതാപിതാക്കളാണ്. മറ്റാര്‍ക്കും ഇതിലൊരു പങ്കുമില്ല- അവര്‍ പറഞ്ഞു.
കാന്‍ഡര്‍ ബിസിനസ് സൊലൂഷന്‍സ് എന്ന പേരില്‍ ബാംഗ്ലൂരില്‍ ഒരു ബിപിഒ കമ്പനി നടത്തുകയാണ് ഉമാദേവി. മംഗലാപുരത്തെ സംഭവത്തിന് പിന്നില്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡാലോചനയുണ്ടെന്നും യദ്യൂരപ്പ പറഞ്ഞിരുന്നു.












Click it and Unblock the Notifications