മാലെഗാവ് പരീക്ഷണം മാത്രം മുത്താലിക്
മംഗലാപുരം: പബ് ആക്രമണത്തെ ന്യായീകരിച്ചതിന് അറസ്റ്റിലായ ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്താലിക് മാലേഗാവ് സ്ഫോടനത്തെ പിന്തുണച്ച് നടത്തിയ പ്രസംഗവും വിവാദമാകുന്നു. മലെഗാവ് സ്ഫോടനം വെറുമൊരു പരീക്ഷണം മാത്രമായിരുന്നുവെന്ന് 2008 ജനുവരി 17ന് ഉഡുപ്പിയില്‍ റാലിയിലാണ് മുത്താലിക് പ്രസംഗിച്ചത്.
ഇത് സ്ഫോടനങ്ങളുടെ കാലമാണ് മാലെഗാവ് ഒരു പരീക്ഷണം മാത്രം. എല്ലാ വീടുകളിലും പ്രഗ്യാ സിങിനെ പോലൊരു വ്യക്തിയുണ്ടാകും. എല്ലാ വീട്ടമ്മമാരും ബോംബ് കൈയ്യിലെടുക്കുന്ന കാലമാണിത്. എന്നൊക്കെയായിരുന്നു മുത്താലിക് പ്രസംഗിച്ചത്.
മാലെഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രഗ്യ സിങിന് നേരെ അന്വേഷണം നീണ്ടപ്പോള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുത്താലിക് രംഗത്തെത്തിയരുന്നു.
മലെഗാവ് പ്രതി പ്രഗ്യയെ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ കിട്ടൂര്‍ ചെന്നമ്മ, ഭഗത് സിങ്, ഝാന്‍സിറാണി എന്നിവരോടാണ് മുത്താലിക് ഉപമിച്ചത്. മലെഗാവിനെ പ്രകീര്‍ത്തിച്ചുള്ള പ്രസംഗങ്ങള്‍ പുറത്തുവന്നതോടെയാണ് എടിഎസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications