പിണറായിയ്‌ക്കെതിരെ മുംബൈയില്‍ പോസ്‌റ്റര്‍
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായ പിണറായി വിജയനെതിരെ മുംബൈയില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
താനെ ജില്ലയില്‍ മലയാളികള്‍ കൂടുതലായി താമസിക്കുന്ന ഡോംബിവ്‌ലി, താക്കൂര്‍ളി, കല്യാണ്‍ എന്നീ സ്ഥലങ്ങളിലാണ് വ്യാഴാഴ്‌ച പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പിണറായി രാജിവയ്‌ക്കുക, അഴിമതിക്കാരനെ പുറത്താക്കുക, അഴിമതി വീരന്‍ പിണറായി പാര്‍ട്ടിയ്‌ക്ക് പണിയായി- എന്നിങ്ങനെയാണ് പോസ്‌റ്ററുകളില്‍ എഴുതിയിരിക്കുന്നത്. സേവ് സിപിഎം എന്ന പേരിലാണ് പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്. മലയാളത്തിലാണ് പോസ്‌റ്ററുകള്‍ എഴുതിയിരിക്കുന്നത്.
ഡോംബിവ്‌ലി, താക്കൂര്‍ളി ഭാഗങ്ങളല്‍ റയില്‍വേ മേല്‍പ്പാലത്തിലും കല്യാണ്‍ റയില്‍വേസ്റ്റേഷന് പുറത്ത് റോഡിന് ഇരുഭാഗങ്ങളിലുമായാണ് പോസ്‌റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ലാവലിന്‍ പ്രതിപ്പട്ടികയില്‍ പിണറായിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദില്ലിയിലും കേരളത്തില്‍ കോട്ടയം, കാസര്‍കോട് എന്നിവിടങ്ങളിലും പിണറായിയ്‌ക്കെതിരെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ദില്ലയില്‍ വിഎസിനെ അനുകൂലിച്ചും പോസ്‌റ്ററുകള്‍ പതിച്ചിരുന്നു. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെയും ദില്ലിയില്‍ പോസ്‌റ്റര്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications