500 രൂപയുടെ ലാപ്‌ടോപ് ഉടന്‍
ദില്ലി: പത്ത് ഡോളര്‍ ലാപ്‌ടോപ് യാഥാര്‍ത്ഥ്യത്തിലേക്ക്. വെറും അഞ്ഞൂറ് രൂപ വിലയുള്ള ലാപ്‌ടോപ് ആറുമാസത്തിനകം വിപണിയിലെത്തുമന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ പി അഗര്‍വാള്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ബാംഗ്‌ളൂര്‍ ഐഐഎസ്സിയും മദ്രാസ് ഐഐടിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ നാനോ ലാപ്‌ടോപ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് പുതുചരിത്രം രചിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്. കമ്പ്യൂട്ടറിന്റെ രൂപകല്‌പന അവസാന ഘട്ടത്തിലാണ്.
വിജയകരമായി മുന്നേറുന്ന നാനോ കമ്പ്യൂട്ടര്‍ നിര്‍മാണം ആറ് മാസത്തിനകം യാഥാര്‍ത്ഥ്യമാകും. അഗര്‍വാള്‍ പറഞ്ഞു. പത്ത് ഡോളര്‍ ചെലവില്‍ 2 ജിബി റാം, വര്‍ദ്ധിപ്പിയ്‌ക്കാന്‍ കഴിയുന്ന മെമ്മറി, നെറ്റ് വര്‍ക്ക് സൗകര്യം തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നാനോ ലാപ് ടോപ്പിന്റെ പരീക്ഷണങ്ങള്‍ മൂന്ന് വര്‍ഷം മുമ്പാണ് ആരംഭിച്ചത്.
ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് വെയര്‍ നിര്‍മാണം സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കാനാണ് ആലോചിയ്‌ക്കുന്നത്. നാനോ ലാപ്‌ടോപിന്റെ പ്രാഥമിക രൂപം ഫെബ്രുവരി മൂന്നിന് തിരുപ്പതിയില്‍ പ്രദര്‍ശിപ്പിയ്‌ക്കും.












Click it and Unblock the Notifications